തമിഴിലും കന്നഡയിലുമൊക്കെ അത്യാവശ്യം ഗ്ലാമര്‍ റോളുകളില്‍ പ്രത്യക്ഷപ്പെടുന്ന പല മലയാളി നടികളും മലയാളത്തില്‍ അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായ് കാണാറില്ല. മറുനാട്ടില്‍ അല്പം ഗ്ലാമറസ് ആയ് രമ്യ നമ്പീശന്‍ അഭിനയിച്ചു എങ്കിലും മലയാളത്തില്‍ ഇതുവരെ അത്തരം റോളുകള്‍ കൈകാര്യം ചെയ്തിരുന്നില്ല. അയല്‍വീട്ടിലെ പെണ്‍കുട്ടിയെന്ന പരിവേഷം നിലനിര്‍ത്തുന്ന റോളുകളായിരുന്നു കഴിഞ്ഞവര്‍ഷം വരെ താരം സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ട്രാഫിക്കും ചാപ്പക്കുരിശും രമ്യയുടെ പുതിയമുഖമാണ് കാണിച്ചുതരുന്നത്. ചാപ്പാക്കുരിശില്‍ ഒരു അധരചുംബത്തിന് വരെ താരം തയാറായി. ചുംബനമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റിചുളിയ്ക്കുന്ന മറ്റു മലയാളിതാരങ്ങളുള്ളപ്പോഴാണ് രമ്യ ഇതിന് ചങ്കൂറ്റം കാണിച്ചത്.
മറ്റുപല യുവതാരങ്ങളും ചെയ്യാന്‍ മടിയ്ക്കുന്ന റോളുകള്‍ക്ക് തയാറാവുന്ന രമ്യയെ അഭിനന്ദിയ്ക്കാനും ആളേറെയുണ്ട്. ഇക്കാര്യം രമ്യ തന്നെയാണ് വെളിപ്പെടുത്തുന്നത്. ചാപ്പാക്കുരിശിലെ വഴിപിഴച്ച പെണ്ണിന്റെ വേഷം സ്വീകരിയ്ക്കാന്‍ ആശയക്കുഴപ്പമുണ്ടായിരുന്നുവെന്ന് നടി പറയുന്നു. ഒടുവില്‍ രണ്ടുംകല്‍പ്പിച്ച് ആ റോള്‍ സ്വീകരിയ്ക്കുകയായിരുന്നു. വിമര്‍ശനങ്ങളെയൊന്നും ഭയന്നിരുന്നില്ല, സിനിമയിലെ ചുംബനരംഗം ഗ്ലാമറിന് വേണ്ടിയായിരുന്നില്ല .തിരക്കഥ ആവശ്യപ്പെടുന്നതായിരുന്നു ആ രംഗമെന്നു രമ്യ അവകാശപ്പെടുന്നുണ്ടെങ്കിലും രമ്യയെ ഇനി ഗ്ലാമര്‍ റോളുകളില്‍ മലയാളത്തില്‍ കാണാമെന്നു തന്നെയാണ് ഇത് നല്‍കുന്ന സൂചന.
എന്തായാലും പുതിയ പരിവേഷം രമ്യയെ ഉയരങ്ങളിലേക്ക് കൊണ്ടുപോവുകയാണ്. തെലുങ്കില്‍ രണ്ട് സിനിമകളിലും മലയാളത്തില്‍ ഒരുപിടി സിനിമകളുടെയും ചര്‍ച്ചയിലാണ് താരം. ജയസൂര്യ നായകനാവുന്ന പിഗ്മാനാണ് രമ്യയുടെ അടുത്ത മലയാള ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല