ഗ്ളാമര്‍ റോളുകളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ അപകാതയൊന്നും കാണുന്നില്ലെന്ന് മലയാളി പെണ്‍കൊടി രമ്യാനമ്പീശന്‍. ‘ചാപ്പകുരിശ്’ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലുമൊത്ത് ചുണ്ടു കോര്‍ത്തതിലും തനിക്ക് പശ്ചാത്താപമില്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ രമ്യ പറഞ്ഞു.
ആ ചിത്രത്തിലെ കഥാപാത്രത്തിന് ആ രംഗം അവശ്യഘടകമായിരുന്നു. അതിനാലാണ് ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്. ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ആളുകള്‍ ആ ചുംബന രംഗത്തെ കുറിച്ച് ഇത്രയേറെ ചര്‍ച്ച ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല- രമ്യ പറഞ്ഞു. ഈ ചുംബന രംഗത്തെ ചിത്രത്തിന്റെ പ്രചരണത്തിന് ഉപയോഗിക്കില്ലെന്ന് സംവിധായകന്‍ സമീര്‍ താഹയും മറ്റു അണിയറക്കാരും ഉറപ്പു നല്‍കിയിരുന്നുവെന്നും രമ്യ വിശദീകരിച്ചു.
ഇപ്പോള്‍ തെലുങ്കില്‍ സജീവമായിരിക്കുന്ന രമ്യാ നമ്പീശന്‍, അഭിനയപ്രധാന്യമുള്ള റോളുകള്‍ ലഭിച്ചാല്‍ മാത്രമെ മലയാളത്തില്‍ അഭിനയിക്കുകയുള്ളൂവെന്നും പറഞ്ഞു. കോമഡി റോളില്‍ എത്തുന്ന എതെലുങ്ക് ചിത്രമായ നുവില പൂര്‍ത്തിയാക്കി കഴിഞ്ഞു രമ്യയിപ്പോള്‍. ‘പിഗ്മാന്‍’ ആണ് രമ്യയുടേതായി പുറത്തിറങ്ങാനുള്ള മലയാള ചിത്രം.
സിനിമാരംഗത്ത് തന്റെ ഇമേജ് മാറ്റിമറിച്ചത് തമിഴ് സിനിമയാണെന്നും രമ്യ പറഞ്ഞു. കോളിവുഡിലെ പ്രൊഫഷണിലസമാണ് അവിടേക്ക് ആകര്‍ഷിച്ചത്. സ്വയം തെളിയിക്കാനുള്ള അവസരം ലഭിക്കുമെന്ന് മനസിലാക്കിയതിനാലാണ് കോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചത്. ട്രാഫികില്‍ ചെയ്തതു പോലെ ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും രമ്യ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല