1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2022

സ്വന്തം ലേഖകൻ: റംസാനിൽ ഹെൽത്ത് സെന്ററുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. പുതിയ മാറ്റത്തെ സംഭവിച്ച് ആരോഗ്യ മന്ത്രാലയം ആണ് ഇത്തരവിറക്കിയത്. രാജ്യത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററുകളുടെ ലിസ്റ്റ് പുറത്തുവിട്ടു. ബാർബാറിലെ ഷെയ്ഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഹെൽത്ത് സെന്‍റർ, മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്‍റർ, സിത്ര ഹെൽത്ത് സെന്‍റർ, ഹിദ്ദിലെ ബി.ബി.കെ ഹെൽത്ത് സെന്‍റർ, യൂസുഫ് അബ്ദുറഹ്മാൻ എൻജിനീയർ ഹെൽത്ത് സെന്‍റർ, ജിദ്ഹഫ്സ് ഹെൽത്ത് സെന്‍റർ, മുഹറഖ് ഹെൽത്ത് സെന്‍റർ, ഹമദ് കാനൂ ഹെൽത്ത് സെന്‍റർ, ഖലീഫ സിറ്റി ഹെൽത്ത് സെന്‍റർ എന്നിവയാണ് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററുകൾ.

കൂടാതെ ഷെയ്ഖ് ഹെൽത്ത് സെന്‍റർ രാവിലെ എട്ട് മുത ഉച്ചക്ക് രണ്ട് വരെ പ്രവർത്തിക്കും. ഹാല ഹെൽത്ത് സെന്‍റർ, ബിലാദുൽ ഖദീം ഹെൽത്ത് സെന്‍റർ, ഈസ ടൗൺ ഹെൽത്ത് സെന്‍റർ, അറാദ് എൻ.ബി.ബി ഹെൽത്ത് സെന്‍റർ, നഈം ഹെൽത്ത് സെന്‍റർ, ഇബ്ൻ സീന ഹെൽത്ത് സെന്‍റർ, ഹൂറ ഹെൽത്ത് സെന്‍റർ, ആലി ഹെൽത്ത് സെന്‍റർ, ഷെയ്ഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ ഹെൽത്ത് സെന്‍റർ, ഷെയ്ഖ് അഹ്മദ് അലി കാനൂ ഹെൽത്ത് സെന്‍റർ, ഹമദ് ടൗൺ ഹെൽത്ത് സെന്‍റർ, ബുദയ്യ കോസ്റ്റൽ ഹെൽത്ത് സെന്‍റർ, ഷെയ്ഖ് സബാഹ് സാലിം ഹെൽത്ത് സെന്‍റർ ഉമ്മുൽ ഹസം, കുവെെറ്റ് ഹെൽത്ത് സെന്റർ തുടങ്ങിയവ രാവിലെ എട്ട് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കും.

കഴിഞ്ഞ രണ്ട് വർഷമായി റംസാനിൽ നോമ്പ് തുറകൾ നടക്കുന്നില്ല. കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് റംസാൻ പരിപാടികൾ നിർത്തിയത്. പിന്നീട് കൊവിഡ് നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയ സാഹചര്യത്തിൽ ആയിരുന്നു നോമ്പുത്തുറക്കും, തറാവീഹ് നമസ്കാരത്തിവും അനുമതി നൽകിയിത്. റംസാനെ വരവേൽക്കാൻ ഒരുങ്ങിയ ശേഷം സൂപ്പർ മാർക്കറ്റുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.