1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2022

സ്വന്തം ലേഖകൻ: റംസാൻ പ്രമാണിച്ച് രാജ്യത്ത് ഇന്നു മുതൽ 801 ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് വില കുറയും. വാണിജ്യ വ്യവസായ മന്ത്രാലയമാണ് അവശ്യ ഉൽപന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രധാന വിൽപനശാലകളുടെ സഹകരണത്തിലാണിത്.

റംസാനിൽ കുടുംബങ്ങൾക്ക് അനിവാര്യമായ അരി, ക്ഷീര ഉൽപന്നങ്ങൾ, പാൽപ്പൊടികൾ, തേൻ, ധാന്യം, കോൺഫ്ലേക്‌സ്, കോഫി, പഞ്ചസാര, ജ്യൂസ്, ചീസ്, കുടിവെള്ളം, പേപ്പർ നാപ്കിൻസ്, വാഷിങ് പൗഡർ, മാലിന്യബാഗുകൾ, പേസ്ട്രികൾ, പാസ്ത, ശീതീകരിച്ച പച്ചക്കറികൾ, ഭക്ഷ്യ എണ്ണ, മുട്ട, ഇറച്ചി ഉൽപന്നങ്ങൾ, നെയ്യ്, ഉപ്പ്, ശുചീകരണ സാമഗ്രികൾ എന്നിങ്ങനെ 801 ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

എല്ലാ വർഷവും റംസാനിൽ അവശ്യ ഉൽപന്നങ്ങൾക്ക് വിലക്കുറവ് ഏർപ്പെടുന്നതിലൂടെ നൂറുകണക്കിന് കുടുംബങ്ങൾക്കാണ് ആശ്വാസമാകുന്നത്. റംസാനിൽ അമിത വില ഈടാക്കുന്നത് തടയാൻ കർശന പരിശോധനയും അധികൃതർ നടത്താറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.