സ്വന്തം ലേഖകന്‍: പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി ജൂണ്‍ 13 മുതല്‍ ജൂണ്‍ 24 വരെയാകുമെന്ന് എമിരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍പൊതു സ്ഥാപനങ്ങള്‍, ഖത്തര്‍ പൊതു ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. ജൂണ്‍ 24 മുതല്‍ എല്ലാസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും.
കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 18 തിങ്കള്‍ വരെയായിരിക്കും ഈദുല്‍ ഫിത്തര്‍ അവധി. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. സിവില്‍ സര്‍വീസ് കമ്മീഷനെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 14 ന് വ്യാഴാഴ്ച പതിവ് പോലെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്.
ജൂണ്‍ 14 വ്യാഴാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്കാണ് യു.എ.ഇ സര്‍ക്കാര്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. ശവ്വാല്‍ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാള്‍ ആയാല്‍ ജൂണ്‍ 17 വരെയും ശനിയാഴ്ചയിലാണെങ്കില്‍ 18 വരെയാകും അവധി.
സൗദി അറേബ്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദ് അവധി ദിവസങ്ങള്‍ വര്‍ധിപ്പിച്ചു. സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ താല്‍പര്യ പ്രകാരമാണ് അവധി വര്‍ധിപ്പിച്ചത്. ശവ്വാല്‍ 9 വരെയായിരിക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജോലിക്കുമുള്ള അവധി. സിവില്‍ മിലിട്ടറി മേഖലയിലുള്ള ജീവനക്കാര്‍ക്ക് ഉമ്മുറുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച് ശവ്വാല്‍ 10 ഞായറാഴ്ച (ജൂണ്‍ 24) വരെയായിരിക്കും പ്രവൃത്തി ദിവസം ആരംഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല