സ്വന്തം ലേഖകന്‍: റമദാന്‍ ആഘോഷം അതിരുകടന്നു, ഇന്തോനീഷ്യയില്‍ ഗതാഗത കുരുക്കില്‍പ്പെട്ട് മരിച്ചത് 12 പേര്‍. മരിച്ചവരില്‍ ഏറെയും വൃദ്ധരാണെന്നും ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മണിക്കൂറുകളോളം വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന് നിര്‍ജലീകരണവും തളര്‍ച്ചയും മൂലമാണ് എല്ലാവരും മരിച്ചത്. ജാവ ദ്വീപില്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളിലാണ് ഈ മരണങ്ങള്‍ സംഭവിച്ചത്.
21 കിലോമീറ്റര്‍ നീളത്തിലായിരുന്നു ഈ ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക്. റമദാന്‍ നോമ്പ് തുറക്കുന്നതിനായി ആളുകള്‍ കൂട്ടത്തോടെ നഗരത്തിലേക്ക് പുറപ്പെട്ടതിനെ തുടര്‍ന്ന് റോഡില്‍ കനത്ത കുരുക്ക് രൂപപ്പെടുകയായിരുന്നു. ഇതിനൊപ്പം റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടതും ദുരന്തതിന് ഇടയാക്കി.
കാറിനുള്ളില്‍ കൊടുംചൂടേറ്റതും വിഷവാതകം ശ്വസിച്ചതുമാണ് ദുരന്തത്തിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.ട്രാഫിക് കുരുക്കില്‍ പെട്ട് ആരോഗ്യപ്രശ്‌നം നേരിടുന്നവരെ സഹായിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് അധികൃതര്‍ മെഡിക്കല്‍ എമര്‍ജന്‍സി ഹോട്ട്‌ലൈന്‍ നല്‍കിയിട്ടുണ്ടെങ്കിലും അധികമാരും ഈ സേവനം പ്രയോജനപ്പെടുത്തിയില്ല എന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല