സ്വന്തം ലേഖകൻ: ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കരനായ നടനാണ് റാണ ദഗ്ഗുബാട്ടി. പൽവാൾ ദേവൻ എന്ന വില്ലൻ കഥാപാത്രത്തെ അതിമനോഹരമായാണ് താരം അവതരിപ്പിച്ചത്. ബാഹുബലിക്ക് ശേഷം ഒട്ടേറ ചിത്രങ്ങളിൽ നായകനായും സഹനടനായും റാണ വേഷമിട്ടു. ഇതിനിടെ സിനിമയിൽനിന്ന് റാണ ഇടവേളയെടുത്തു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതെക്കുറിച്ച് ആദ്യമായി തുറന്ന് പറയുകയാണ് റാണ.
സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. ജീവിതം അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് നിന്നു പോയെന്ന് റാണ പറഞ്ഞു. നംവിധായകൻ നാഗ അശ്വിനൊപ്പമാണ് റാണ പരിപാടിയിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട അഭിമുഖത്തിന്റെ പ്രമോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലാണ്.
വൃക്കകൾ തകരാറിലാവുകയും ഹൃദയത്തിനും പ്രശ്‌നങ്ങൾ, ബിപി സ്‌ട്രോക്ക് വരാൻ 70 ശതമാനം സാധ്യത, 30ശതമാനം വരെ മരണ സാധ്യതയുണ്ടായിരുന്നു- റാണ പറഞ്ഞു. ഏറെ വികാരധീനനായാണ് താരം അസുഖത്തെക്കുറിച്ച് പറഞ്ഞത്.
‘ചുറ്റുമുളള ആളുകൾ തകർന്നുകൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചുനിന്നു. ഇത് ഞാൻ എന്റെ കൺമുന്നിൽ കണ്ടതാണ്. അതുകൊണ്ടാണ് നിങ്ങൾ എനിക്ക് സൂപ്പർഹീറോ ആകുന്നത്.’ റാണയെക്കുറിച്ച് സാമന്ത പ്രതികരിച്ചു.
അടുത്തിടെ കൊവിഡ് കാലത്താണ് റാണ വിവാഹിതനായത്. അടുത്ത സുഹൃത്തായ മിഹിക ബജാജിനെയാണ് നടൻ ജീവിതസഖിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല