മുന്‍ കാമുകിയായ ദീപിക പദുകോണിനെ താന്‍ വഞ്ചിച്ചുവെന്ന് ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ കുറ്റസമ്മതം. ഒരു അഭിമുഖത്തിലാണ് തെറ്റ് തിരിച്ചറിയാന്‍ കഴിഞ്ഞത് ഇപ്പോഴാണെന്നും പക്വത കുറവ് കാരണമായിരുന്നു അതെന്നും രണ്‍ബീര്‍ ആണയിട്ടത്. നേരത്തെ കാമുകന്‍ ചതിച്ചുവെന്ന് ദീപിക പറഞ്ഞപ്പോള്‍ രണ്‍ബീര്‍ തന്നെയായിരുന്നു പ്രതിസ്ഥാനത്ത്.
എന്നാല്‍ അങ്ങനെ ഒരാളെ പരിചയം പോലുമില്ല എന്ന നിലയിലായിരുന്നു രണ്‍ബീറിന്റെ പെരുമാറ്റം. ഇനി ഒരു പ്രണയമില്ലെന്ന് താന്‍ തീരുമാനിച്ചതും പഴയ അനുഭവത്തില്‍ നിന്നായിരുന്നുവെന്നും രണ്‍ബീര്‍ തുറന്നു പറഞ്ഞിരുന്നു.
പരസ്പരം മനസ്സിലാക്കുന്നവര്‍ക്ക് മാത്രമേ പ്രണയിക്കാന്‍ കഴിയൂ എന്നും അങ്ങനെ ഒരു പ്രണയത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ പോലും അത് ആത്മാര്‍ത്ഥതയോടെയാകണമെന്നും രണ്‍ബീര്‍ പറഞ്ഞു. രണ്ടുവര്‍ഷം നീണ്ട ബന്ധത്തിനൊടുവില്‍ കാമുകന്‍ ചതിച്ചെന്നായിരുന്നു നേരത്തെ ദീപിക ആരോപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല