വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങിവന്ന താരങ്ങളാണ് അഭിനേതാക്കളെന്ന് പറയാറുണ്ട്. എന്നാല്‍ സിനിമയില്‍ ഏതു വേഷം ചെയ്യാനും മടിയില്ലാത്തവരാണ് ഈ താരങ്ങള്‍. ഭിക്ഷക്കാരനായോ, റിക്ഷാക്കാരനായോ, പണക്കാരനായോ, പാവപ്പെട്ടവനായോ ഒക്കെ താരങ്ങള്‍ വെള്ളിത്തിരയില്‍ എത്തിയെന്നും വരും.
ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറും ഇതിന് ഒരു അപവാദമാകുന്നില്ല. ഇംതിയാസ് അലി സംവിധാനത്തിലൊരുങ്ങുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ‘റോക്ക്സ്റ്റാര്‍’ന് വേണ്ടിയാണ് രണ്‍ബീര്‍ സാധാരണക്കാരനായ ജാട്ട് സമുദായംഗമായി മാറിയത്.
ഒരു പരമ്പരാഗത ഝാട്ട് കുടുംബത്തിലെ ഏറ്റവും ഇളയ മകനായ ജനാര്‍ദ്ദന്‍ ജക്കര്‍ എന്ന വേഷത്തിലാണ് റോക്ക്സ്റ്റാറില്‍ രണ്‍ബീര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഝാട്ട് സമുദായക്കാരുടെ ജീവിതരീതി മനസിലാക്കണമെന്ന് രണ്‍ബീറിനു തോന്നി. പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ ഡല്‍ഹിയുടെ പ്രാന്തപ്രദേശത്ത് ഝാട്ട് സമുദയക്കാര്‍ താമസിക്കുന്ന സ്ഥലത്തെത്തി. അവരുമായി സമയം ചിലവഴിച്ചു. ജീവിതരീതികള്‍ മനസിലാക്കുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
അവരോടൊത്ത് പ്രാദേശിക ഭക്ഷണം കഴിച്ചും, കുട്ടികളോടൊത്ത് ആര്‍ത്തുല്ലസിച്ചും രണ്‍ബീര്‍ അവരില്‍ ഒരാളായി മാറി. ഝാട്ട് സമുദായക്കാര്‍ പാലിനായി പശുക്കളെ വളര്‍ത്താറുണ്ട്. പശുവിനെ ഗ്രാമീണര്‍ കറക്കുന്നത് കണ്ടപ്പോള്‍ രണ്‍ബീറിനെ അവരെ സഹായിക്കണമെന്ന് തോന്നി. ഉടന്‍ തന്നെ തൊഴുത്തിലെത്തി പരിപാടി തുടങ്ങി. ഗ്രാമീണര്‍ പകര്‍ന്നു നല്‍കിയ നിര്‍ദ്ദേശാനുസരണമായിരുന്നു പാല്‍ കറക്കല്‍ മഹാമഹം.
പശുവിന്റെ അകിട് വേദനിപ്പിക്കാതെ പാല്‍ കറന്ന രണ്‍ബീറിന് ഉദ്യമം അവസാനിച്ചപ്പോള്‍ വല്ലാത്തൊരു ആത്മനിര്‍വൃതിയാണുണ്ടായതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല