ബോളിവുഡിലെ ‘ചുംബനവീരന്‍’ എന്ന ബഹുമതി വളരെ നേരത്തെ തന്നെ ഇമ്രാന്‍ ഹാഷ്മി സ്വന്തമാക്കിയതാണ്. ബോളിവുഡിലെ ഒട്ടുമിക്ക നടിമാരും ഈ ചുള്ളന്‍ ചെക്കന്റെ ചുംബനത്തിന്റെ രുചി അറിഞ്ഞവരുമാണ്. എന്നാലിതാ ഇമ്രാന് വെല്ലുവിളി ഉയര്‍ത്തി രണ്‍ബീര്‍ കപൂര്‍ രംഗത്ത്.
താന്‍ വളരെ നന്നായി ചുംബിക്കാന്‍ അറിയാവുന്ന ആളാണ് രണ്‍ബീര്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. മുന്‍ കാമുകി ദീപിക പഡുകോണ്‍, മിനിഷ ലാംബ, ബിപാഷ ബസു, സാറാ തോംപ്സണ്‍, പ്രിയങ്കാ ചോപ്ര, നര്‍ഗീസ് ഫക്രി എന്നിവരുമായുള്ള രണ്‍ബീറിന്റെ ചുംബന രംഗങ്ങള്‍ ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു.
സിനിമയില്‍ ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായക്കാരന്‍ കൂടിയാണ് രണ്‍ബീര്‍. ചുംബനം അഭിനയത്തിന്റെ ഭാഗമാണെന്നും ഈ യുവ സുന്ദരന്‍ പറയുന്നു. അതേസമയം കൂടുതല്‍ തവണ നായികയെ ചുംബിക്കാമെന്ന ലക്ഷ്യത്തോടെ ചുംബന രംഗങ്ങളുടെ റീടേക്ക് ആവശ്യപ്പെടാറില്ലെന്നും രണ്‍ബീര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല