ഇന്ത്യന്‍ തിരശ്ചീലയെ ചൂടുപിടിപ്പിക്കാന്‍ റോക്സ്റ്റാര്‍ വരുന്നു. ബോളിവുഡിന്റെ ശ്രദ്ധേയ സംവിധായകരിലൊരാളായ ഇംതിയാസ് അലിയും കപൂര്‍ കുടുംബത്തിന്റെ യുവതാരവും യുവാക്കളുടെ ഹരവുമായ രണ്‍ബീര്‍ കപൂറും ചേര്‍ന്നാണ് പ്രേക്ഷകരെ ചൂടുപിടിപ്പിക്കാനെത്തുന്നത്. ഇവര്‍ മാത്രമായാല്‍ തിരശ്ചീല ചൂടുപിടിക്കില്ലെന്ന് ഉറപ്പാണല്ലോ? ഇവരോടൊപ്പം അമേരിക്കന്‍ മോഡലായ പാക്-ചെക്ക് താരം നര്‍ഗീസ് ഫക്രിയും ഒന്നിക്കുന്നു.
`റോക് സ്‌റ്റാറി’ല്‍ കിടിലന്‍ രംഗങ്ങള്‍ അലി ഒപ്പിയെടുത്തിരിക്കുന്നു. ഇക്കഴിഞ്ഞ ആഗസ്‌റ്റ് 14ന് മണ്‍മറഞ്ഞ ഹിന്ദിസിനിമയുടെ മുന്‍കാല ഡാന്‍സിംഗ് സ്‌റ്റാര്‍ ഷമ്മി കപൂര്‍ അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയുമായാണ് ചിത്രം എത്തുന്നത്. രണ്‍ബീറും നര്‍ഗീസും ചേരുന്ന കിംഗ്ഗിംഗ് ഉള്‍പ്പെടെയുള്ള സൂപ്പള്‍ ഹോട്ട് സീനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍. റഹ്‌മാന്‍ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നു. നീരജ് ശ്രീധര്‍, രഹത്ത് ഫത്തേ അലിഖാന്‍ എന്നിവര്‍ ആദ്യമായി റഹ്‌മാനുമായി ചേരുകയുമാണ്. ഇറ്റാലിയന്‍-കനേഡിയന്‍ സിംഗര്‍ നതാലി ഡി ലൂസിയോ ചിത്രത്തിനുവേണ്ടി ഗാനങ്ങളാലപിക്കുന്നുവെന്നത് പ്രത്യേകത. ഒരു സംഗീതസംവിധായകന്റെ വേഷത്തിലാണ് രണ്‍ബീര്‍ കപൂര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രേമത്തില്‍ തല്‍പരനല്ലാത്ത യുവസംഗീതസംവിധായകന്‍ തന്റെ സൃഷ്‌ടിക്ക് കൂടുതല്‍ മേന്മയും വൈകാരികമായ തലങ്ങളും കിട്ടുന്നതിനുവേണ്ടി മറ്റൊരു സംഗീതജ്‌ഞന്റെ ഉപദേശപ്രകാരം പ്രേമത്തിലകപ്പെടുന്നതാണ് ചിത്രം പറയുന്നത്.
കാശ്‌മീരിന്റെ മനോഹാരിത ചിത്രത്തില്‍ മനോഹരമായിത്തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടുകഴിഞ്ഞ താരങ്ങളും സംവിധായകരായവരുമായ ബിപാഷ ബസു, കരണ്‍ ജോഹര്‍ തുടങ്ങിയവരെല്ലാം രണ്‍ബീര്‍ കപൂറിന്റെ അഭിനയത്തെ വാനോളം പുകഴ്‌ത്തുകയുമാണ്. അതോടൊപ്പംതന്നെ രണ്‍ബീറിന് ഇംതിയാസ് അലിയുമായി ചേര്‍ന്ന് മറ്റൊരു ചിത്രത്തിനുള്ള അവസരവും തുറന്നിരിക്കുകയാണ്. അങ്ങനെ ഇംതിയാസിന്റെ ചിത്രത്തിലൂടെ രണ്ടുപേര്‍ക്കും കൂടുതല്‍ നേട്ടങ്ങളാണ്. ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന രണ്‍ബീര്‍ – നര്‍ഗീസ് ലിപ്‌സ്‌ലോക് ഇപ്പോള്‍ത്തന്നെ കൂടുതല്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഇതിനെക്കുറിച്ച് എന്ത് കമന്റാവും രണ്‍ബീറിന്റെ മുന്‍കാമുകിയായ ദീപിക പദുക്കോണ്‍ പറയുന്നതെന്നറിയാന്‍ ബോളിവുഡ് വാര്‍ത്താലോകം കാത്തിരിക്കുന്നത്. ഇത് കണ്ട് ദീപികയ്‌ക്ക് ചൂട് കയറുമെന്ന് ഉറപ്പ്. നേരത്തെ രണ്‍ബീറിന് ഒരു `പായ്‌ക്കറ്റ്’ ഓഫര്‍ ചെയ്‌ത ദീപിക ഇനി എന്താണ് ഓഫര്‍ ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല