പ്രണയവും പ്രണയ തകര്‍ച്ചയുമൊന്നും ബോളിവുഡിന് പുതുമയുള്ള കാര്യങ്ങളല്ല. അടുത്തിടെ നടന്‍ രണ്‍ബീര്‍ കപൂര്‍ തന്റെ ഒട്ടേറെ പ്രണയങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ്. മുന്‍പ് കത്രീന കൈഫ്, പ്രിയങ്ക ചോപ്ര, സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ എന്നിങ്ങനെ പല ബോളിവുഡ് നടിമാരുമായും രണ്‍ബീര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.
നടി പ്രിയങ്ക ചോപ്രയും രണ്‍ബീറുമായുള്ള ബന്ധം പരസ്യമായ രഹസ്യമായിരുന്നു. ഒടുവില്‍ 2009ല്‍ ഇവര്‍ അടിച്ചുപിരിയുകയും ചെയ്തു. അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിയങ്കയുമായുള്ള ബന്ധം തകര്‍ന്നതിനെ കുറിച്ച് ഒരു ചോദ്യമുണ്ടായപ്പോഴാണ് രണ്‍ബീര്‍ തനിയ്ക്ക് ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെന്നും എല്ലാം തകര്‍ന്നു പോയെന്നും പറഞ്ഞത്.
റോക്‌സറ്റാറിലെ നായിക നര്‍ഗീസ് ഫക്രിയുമായാണ് രണ്‍ബീര്‍ ഇപ്പോള്‍ ചുറ്റിത്തിരിയുന്നത് എന്നാണ് പുതിയ വാര്‍ത്ത. ബോളിവുഡിലെ മുന്‍കാല ഡാന്‍സിങ് സ്റ്റാര്‍ ഷമ്മി കപൂറിന്റ അവസാന ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന റോക്‌സറ്റാറില്‍ രണ്‍ബീറും നര്‍ഗീസും തമ്മിലുള്ള ഒട്ടേറെ ചൂടന്‍ ചുംബനരംഗങ്ങളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല