സ്വന്തം ലേഖകന്‍: മോഹന്‍ലാല്‍ ഭീമന്, അമിതാഭ് ബച്ചന് ഭീഷ്മര്‍, ദ്രൗപദിയായി ഐശ്വര്യ റായി, എംടി യുടെ രണ്ടാമൂഴം വരുന്നു. ബാഹുബലിയേക്കാള്‍ ബ്രഹ്മാണ്ഡ ചിത്രവമൊരുക്കുന്നത് പ്രശസ്ത പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോനാണ്.
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ രണ്ടാമൂഴം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. എം.ടി തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. പല കാരണങ്ങളാല്‍ നീണ്ടു പോയ സ്വപ്ന പദ്ധതിയാണ് എംടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴത്തിന്റെ ചലച്ചിത്ര രൂപം.
മോഹന്‍ലാല്‍ രണ്ടാമൂഴത്തിലെ പ്രധാന കഥാപാത്രമായ ഭീമസേനനായി എത്തുന്ന ചിത്രത്തില്‍ ഭീഷ്മരായി അമിതാബ് ബച്ചനും ദ്രൗപതിയായി ഐശ്വര്യ റായിയും അഭിനയിക്കുന്നു. തമിഴ് സൂപ്പര്‍ താരം വിക്രമാണ് അര്‍ജുനനെ അവതരിപ്പിക്കുന്നത്.
തെലുങ്കില്‍ നിന്ന് നാഗാര്‍ജുന അടക്കമുള്ള സൂപ്പര്‍ താരങ്ങളും ചിത്രത്തിലുണ്ട്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര് റഹ്മാന് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം കെ.യു മേനോന് നിര്‍വഹിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും രണ്ടാമൂഴം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല