1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2012

‘രണ്ടാമൂഴം’ അത്രവേഗം സംഭവിക്കുന്ന ഒരു പ്രൊജക്ടല്ല എന്ന് ആ ചിത്രത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുമ്പൊഴേ ആര്‍ക്കും അറിയുന്ന കാര്യമാണ്. വലിയ പണച്ചെലവുള്ള പ്രൊജക്ട്. വര്‍ഷങ്ങളുടെ അധ്വാനം ആവശ്യമുള്ള ചിത്രം. ഒട്ടേറെ ലൊക്കേഷനുകളില്‍, കൊടും‌വനങ്ങളില്‍ ചിത്രീകരിക്കേണ്ട സിനിമ. അതിലുപരി ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനരായ അഭിനേതാക്കളുടെ സാന്നിധ്യം ആവശ്യപ്പെടുന്ന പ്രൊജക്ട്.

ചിത്രം ഏപ്രിലില്‍ തുടങ്ങുമെന്നൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു എന്നാണ് പുതിയ വാര്‍ത്ത. രണ്ടാമൂഴത്തിന്‍റെ തിരക്കഥ എം ടി എഴുതിത്തുടങ്ങിയെങ്കിലും കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി പ്രൊജക്ട് നീട്ടിവയ്ക്കുകയായിരുന്നു. ഗോകുലം ഗോപാലനാണ് രണ്ടാമൂഴത്തിന്‍റെ നിര്‍മ്മാതാവ്.

ഈ സിനിമയ്ക്ക് പകരം മറ്റൊരു സിനിമ എഴുതിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ എം ടി. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണവും ഹരിഹരനാണ്. പുതുമുഖങ്ങളെ അണിനിരത്തി ലോ ബജറ്റില്‍ ഒരു പ്രണയചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഈ സിനിമയുടെ ചിത്രീകരണം ഏപ്രില്‍ ആദ്യവാരം ആരംഭിക്കും. നഖക്ഷതങ്ങള്‍, ആരണ്യകം, സര്‍ഗം, എന്നു സ്വന്തം ജാനകിക്കുട്ടി പോലെയുള്ള ഒരു സിം‌പിള്‍ സിനിമയാണ് ഹരിഹരന്‍ ഉദ്ദേശിക്കുന്നത് എന്നാണ് അറിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.