സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രധാനമന്ത്രി കസേര തിരിച്ചുപിടിച്ച് റനില്‍ വിക്രമസിംഗെ; അധികാരമേറ്റ വിക്രമസിംഗമ്യെ സ്വാഗതം ചെയ്ത് ഇന്ത്യ. റനില്‍ വിക്രമസിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ സാന്നിധ്യത്തില്‍ വിക്രമെസിംഗെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയതായി ഡെയ്‌ലി മിറര്‍ ശ്രീലങ്ക റിപ്പോര്‍ട്ടു ചെയ്യുന്നു.
റനില്‍ വീണ്ടും അധികാരത്തില്‍ വന്നത് ഇന്ത്യ സ്വാഗതം ചെയ്തു. ശ്രീലങ്കന്‍ ജനാധിപത്യത്തിന്റെ ചെറുത്ത് നില്‍പ്പ് ശേഷി വ്യക്തമാകുന്നുവെന്ന് ഇന്ത്യ പറഞ്ഞു. ഒക്ടോബര്‍ 26ന് വിക്രമസിംഗയെ പുറത്താക്കി മഹിന്ദ രാജപക്‌സയെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സിരിസേന നിയോഗിച്ചിരുന്നു. റെനില്‍ വിക്രമസിംഗെയ്ക്കുള്ള പിന്തുണ യുപിഎഫ്എ പിന്‍വലിച്ചതോടെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന രാജപക്‌സയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.
എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാജ്പക്‌സെയ്ക്ക് കഴിയാതെ വന്നതോടെ ശ്രീലങ്ക രാഷ്ട്രീയ അനിശ്ചിതത്വത്തിലാകുകായിരുന്നു. സിരിസേനയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി രംഗത്തെത്തുകയും ഇടക്കാല തെരഞ്ഞെടുപ്പിന് അനുമതി നല്‍കാതിരിക്കുകയും ചെയ്തതോടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. ഡിസംബര്‍ 3ന് രാജപക്‌സെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി സ്റ്റേ ഓര്‍ഡറും പുറപ്പെടുവിച്ചു.
തുടര്‍ന്ന് രാജപക്‌സെ ശനിയാഴ്ച പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജി വെച്ചിരുന്നു. ശ്രീലങ്കയില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ ഒരിക്കലും അധികാരത്തില്‍ വീണ്ടും നിയമിക്കില്ലെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന നേരത്തെ പറഞ്ഞിരുന്നു. മോശം ഭരണവും അഴിമതിയും ആരോപിച്ചായിരുന്നു വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല