സ്വന്തം ലേഖകന്‍: സംവിധായകന്‍ രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലക്കെതിരെ ഫിലിം ചേംബര്‍. ലീലക്കെതിരെ ഫിലിം ചേംബര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതായി ആരോപിച്ച് രഞ്ജിത് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കാതെയാണ് അദ്ദേഹം ‘ലീല’യുടെ പബ്ലിസിറ്റി ക്ലിയറന്‍സിന് വേണ്ടി കത്ത് നല്‍കിയതെന്നും ആവശ്യമായ രേഖകള്‍ നല്‍കിയാല്‍ ക്ലിയറന്‍സ് നല്‍കാമെന്ന് രഞ്ജിത്തിനെ അറിയിച്ചിരുന്നതുമാണ് എന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. ഇതിനിടെയാണ് രഞ്ജിത്ത് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. മതിയായ രേഖകള്‍ സമര്‍പ്പിക്കാതെ പബ്ലിസിറ്റി ക്ലിയറന്‍സിനു വേണ്ടി ഹൈക്കോടതിയെ സമീപിച്ച രഞ്ജിത്തിന്റെ നടപടി ദുരുദ്ദേശപരമാണെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ ആരോപിച്ചു. സംഘടന പ്രഖ്യാപിച്ച സമരവുമായി സഹകരിക്കാതെ രഞ്ജിത് ഷൂട്ടിംഗ് തുടര്‍ന്നതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ഒടുവില്‍ ഹൈക്കോടതിയില്‍ എത്തിയത്. ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ലീല ഉണ്ണി ആറിന്റെ ചെറുകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല