1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2012

മമ്മൂട്ടി നിര്‍മ്മിക്കുന്ന ആദ്യചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്തും കഥാപാത്രമാകുന്നു. അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ‘ജവാന്‍ ഓഫ് വെള്ളിമലയില്‍’ നേത്രവിദഗ്ധനായ ഡോ.ശിവദാസ് എന്ന കഥാപാത്രമായാണ് രഞ്ജിത് അതിഥിസാന്നിധ്യമാകുന്നത്.

രഞ്ജിത് ആദ്യമായി നിര്‍മ്മിച്ച ‘കയ്യൊപ്പ’ിലും ഒടുവില്‍ നിര്‍മ്മിച്ച ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ’ിലും മമ്മൂട്ടിയായിരുന്നു നായകന്‍.; മമ്മൂട്ടി ആദ്യമായി നിര്‍മ്മാതാവായപ്പോള്‍ പ്രധാനകഥാപാത്രങ്ങളിലൊരാളായി രഞ്ജിത്തിനെയും ക്ഷണിച്ചു. സംവിധായകന്‍ രഞ്ജിത്തായല്ല ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. നേത്രരോഗവിദഗ്ധന്‍ ഡോ. ശിവദാസ്. സൈനികസേവനം അവസാനിപ്പിച്ച് ഡാം ഓപ്പറേറ്ററുടെ ജോലി ഏറ്റെടുക്കുന്ന ഗോപീകൃഷ്ണനായാണ് മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച. അപ്രതീക്ഷിത സാഹചര്യങ്ങള്‍ കുറുകെനിന്നപ്പോള്‍ സൈനികസേവനം അവസാനിപ്പിക്കുന്ന ഗോപീകൃഷ്ണന്‍ ഡോ.ശിവദാസിനെ സന്ദര്‍ശിക്കുന്ന രംഗം കൊച്ചിയില്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു.

ഓപ്പറേറ്ററായി ഡാമില്‍ എത്തുന്ന ഗോപീകൃഷ്ണന്റെ പകലിരവുകളില്‍ വിചിത്രമായ ചില അനുഭവങ്ങള്‍ കൂട്ടുചേരുന്നു. ശ്രീനിവാസന്‍ ഡാമിന്റെ ചുമതലയുള്ള എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വര്‍ഗീസായും ആസിഫലി കോശി ഉമ്മനായും നായികാകഥാപാത്രമായി മംമ്താ മോഹന്‍ദാസും വെള്ളിമലയിലുണ്ട്. ലാല്‍ജോസ് ശിഷ്യനായ അനൂപ് കണ്ണന്റെ കന്നിച്ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജെയിംസ് ആല്‍ബര്‍ട്ടാണ്. സതീഷ് കുറുപ്പാണ് ക്യാമറ. ചിമ്മിനാഡാം,തൊടുപുഴ,കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ജവാന്‍ ഓഫ് വെള്ളിമല പ്ലേഹൗസ് തന്നെയാണ് തിയറ്ററുകളിലെത്തിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.