1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ രഞ്ജിത്ത്. മമ്മൂട്ടിയെയും ലാലിനെയും മാറ്റണമെന്ന് പറയുന്നവര്‍ക്ക് ഹിഡന്‍ അജണ്ടയുണ്ടെന്നാണ് രഞ്ജിത്ത് പറയുന്നത്. ഇവരുടെ അസഹിഷ്ണുതയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ഈ നടന്മാര്‍ക്കെതിരെ നടക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

കുറേപ്പേരെ ഒഴിവാക്കിയതുകൊണ്ട് മാത്രം മലയാള സിനിമയുടെ മുഖം നന്നാവില്ല. കഴിവും അനുഭവ സമ്പത്തുമാണ് ഏതു രംഗത്തും പ്രധാന ഘടകം. അത് നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയണം. സിനിമയുമായി ബന്ധമില്ലാത്ത ചിലരാണ് ഈ നടന്മാരെ മാറ്റണമെന്ന് പിടിച്ച പിടിയാലേ ആവശ്യപ്പെടുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

അഭിനയപ്രതിഭ കൊണ്ട് മലയാള സിനിമാ രംഗത്ത് പ്രേക്ഷകരെ അമ്പരിപ്പിച്ചതാരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ‘പ്രണയ’ത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെയോ ‘പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്’ എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയോ അവതരിപ്പിക്കാന്‍ കഴിവുള്ള പുതുമുഖമുണ്ടെങ്കില്‍ അയാള്‍ വരട്ടെയെന്നും രഞ്ജിത്ത് പറഞ്ഞു.
ആരുടെയും പിന്തുണയുടെ പിന്‍ബലത്തിലല്ല സിനിമയിലേക്ക് വരേണ്ടത്. സിനിമയിലെത്തേണ്ടതിന്റെ മാനദണ്ഡം പ്രതിഭയാകണം- രഞ്ജിത്ത് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.