യുകെ റാന്നി മലയാളി അസോസിയേഷന്റെ ഏഴാമത് കുടുംബ സംഗമം മെയ് 30 ശനിയാഴ്ച്ച സ്റ്റഫോര്‍ഡില്‍ ബിനോയ് ബേബി നഗറില്‍ ആഘോഷിക്കും. ഫാ തോമസ് മടക്കുംമൂട്ടിലിന്റെ നേതൃത്വത്തിലുള്ള വ്യക്തിത്വ വികസന ക്ലാസും വില്ലടിച്ചാന്‍പാട്ട് ഹാസ്യനാടകവും തോമസ് മാത്യു മെമ്മോറിയല്‍ സാബു കരിക്കാമ്പില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരങ്ങളും മറ്റ് കുട്ടികളുടെ കലാപരിപാടികളും നടക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വടംവലി മത്സരം സംഘടിപ്പിക്കുന്നുണ്ട്.
പരിപാടി നടക്കുന്ന ദിവസം പ്രഭാത ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് പ്രദേശത്തെ കമ്മറ്റിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കുറഞ്ഞ ചെലവില്‍ ഹോട്ടല്‍ ബുക്കിംഗിന് ജെയ്‌സണ്‍ മര്‍ക്കോസിനെ ബന്ധപ്പെടുക 07877448728
കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രസിഡന്റ് – ജിനു കുര്യാക്കോസ് – 07932731224
സെക്രട്ടറി ജേക്കബ് പുന്നൂസ് – 07903879669
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല