റാന്നി മലയാളികളുടെ കൂട്ടായ്മയായ റാന്നി മലയാളി അസോസിയേഷന്റെ രണ്ടാമത് കുടുംബമേള ബര്‍മിംഗ്ഹാമില്‍ ആഘോഷിച്ചു. സമ്മേളനത്തില്‍ ഏലിയാസ് മാത്യു അധ്യക്ഷത വഹിച്ചു. റാന്നി സെന്റ് തോമസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.എം.സി.കോര സംഗമ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭാരത സംസ്‌കാരവും മലയാളത്തനമിയും വരും തലമുറയിലേക്ക് പകര്‍ന്ന് നല്‍കുന്നതിന് ഇത്തരം കൂട്ടായ്മകളുടെ ആവശ്യകതയെപ്പറ്റി അദ്ദേഹം തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. റാന്നി എം.എല്‍.എ രാജു എബ്രഹാം ടെലിഫോണിലൂടെ ആശംസകളറിയിച്ചു. റാന്നി സ്വദേശിയും ബ്രാട്ളി സ്റ്റോക്ക് ടൗണ്‍ കൗണ്‍സിലറും ആയ ടോം ആദിത്യയെ പൊന്നാടയണിയിച്ച് യോഗത്തില്‍ ആദരിച്ചു.
അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്ന അഡ്വ.തോമസ് മാത്യുവിനെ അനുസ്മരിച്ച് സിബി കാരിക്കൊമ്പില്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാത്യു.ടി.കുര്യാക്കോസ് ആശംസ അര്‍പ്പിച്ചു. അന്‍വി മേരി തോമസ് സ്വാഗതവും ജിനു കുര്യാക്കോസ് നന്ദിയും പറഞ്ഞു.
യോഗാനന്തരം കുരുന്നു പ്രതിഭകളുടെ കലാപ്രകടനങ്ങള്‍ നടന്നു. വരും വര്‍ഷത്തേക്ക് സംഘടനയെ നയിക്കുന്നതിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല