സ്വന്തം ലേഖകന്‍: 75 കോടി രൂപ ചെലവിട്ട് ഒരു പരസ്യം, രണ്‍വീര്‍ സിംഗിന്റെ പുതിയ ബോളിവുഡ് ചിത്രം തരംഗമാകുന്നു. വെറും അഞ്ചര മിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യ ചിത്രത്തിനാണ് ഇത്രയും പണം മുടക്കിയത്. ബോളിവുഡിലെ യുവതാരം രണ്‍വീര്‍ സിംഗ് പ്രധാനവേഷത്തില്‍ എത്തുന്ന ഒരു ഹിന്ദി ചിത്രത്തിന്റെ പരസ്യമാണ് മുതല്‍ മുടക്കിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. രണ്‍വീറും തമന്നയും അഭിനയിക്കുന്ന ഒരു ചൈനീസ് ഫുഡ് ബ്രാന്‍ഡിന്റെ പരസ്യ ചിത്രത്തിനാണ് 75 കോടിയിലേറെ രൂപ ചെലവാക്കിയത്. രണ്‍വീര്‍ ചിങ്ങ് റിട്ടേണ്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രഹ്മാണ്ഡ പരസ്യ ചിത്രം ഇതിനോടകം കണ്ടിരിക്കുന്നത് 80 ലക്ഷത്തിലധികം ആളുകളാണ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷനും നൃത്ത രംഗങ്ങളുമുള്ള ‘രണ്‍വീര്‍ ചിങ്ങ് റിട്ടേണ്‍സ്’ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ രോഹിത് ഷെട്ടിയാണ്. മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം 5.32 മിനിറ്റാണ്. യഷ് രാജ് ഫിലിംസാണ് നിര്‍മാതാക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല