സ്വന്തം ലേഖകന്‍: രണ്‍വീര്‍, ദീപിക രാജകീയ വിവാഹത്തിന് ഒരുങ്ങി ഇറ്റലിയിലെ കോമോയെന്ന സ്വര്‍ഗം! ചിത്രങ്ങള്‍ കാണാം. ഇന്ത്യ ഇന്ന് ഉറ്റു നോക്കുന്നത് ഇറ്റലിയിലെ ലേക്ക് കോമോയിലേക്കാണ്. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇവിടെ ബോളിവുഡ് കാത്തിരിക്കുന്ന ദീപികരണ്‍വീര്‍ താര വിവാഹ മാമാങ്കം ആരംഭിക്കും.
മുംബൈയില്‍ നിന്നും വരനും വധുവും ഇങ്ങോട് പുറപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇവിടെ ഒരു വിവാഹ നിശ്ചയം അതിഗംഭീരമായി നടന്നിരുന്നു. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ രാജകീയ വിവാഹനിശ്ചയം വര്‍ണ്ണാഭമായി ആഘോഷിച്ചത് ഇവിടെയായിരുന്നു. വെറും ഒരു വിവാഹ വേദി എന്നതിലപ്പുറം ദൃശ്യഭംഗി കൊണ്ടും സൗന്ദര്യം കൊണ്ട് ലേക്ക് കോമോ എല്ലാവരുടെയും ഹൃദയം കീഴടക്കും.
ഒരു പ്രണയ വിവാഹത്തിന് വേദിയാകാന്‍ ലേക്ക് കോമോ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം ഇവിടുത്തെ ദൃശ്യഭംഗി ഒന്ന് മാത്രമാണ്. ഇറ്റലിയുടെ വടക്കു ഭാഗത്ത് വലിയ മലയുടെ കീഴിലാണ് ലേക്ക് കോമോ സ്ഥിതി ചെയ്യുന്നത്. നിറപ്പകിട്ടാര്‍ന്ന വില്ലകളാണ് ഇവിടെയുള്ളത്. അതില്‍ ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് രണ്‍വീര്‍ ദീപിക വിവാഹ വേദി ഒരുങ്ങുക.
റോമന്റെ ചരിത്ര കാലത്താണ് ലേക്ക് കോമോ നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ വാസ്തുശൈലിയെല്ലാം പഴമ തോന്നിക്കുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല