മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് മൂന്നു പേര്‍ക്ക് ജയില്‍ശിക്ഷ. വിചാരണവേളയില്‍ താന്‍ അമിതമായി മദ്യപിച്ചിരുന്നതായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവാദം നല്‍കിയിരുന്നോ എന്ന് ഓര്‍ക്കുന്നില്ലെന്നും സ്ത്രീ സമ്മതിച്ചു. ലിങ്കണിലെ ക്രൗണ്‍ കോര്‍ട്ട് ജഡ്ജ് മുന്‍പ് തള്ളിയ കേസിലാണ് ഇപ്പോള്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ പരാതിയെ തുടര്‍ന്ന് കോര്‍ട്ട് ഓഫ് അപ്പീല്‍ ശിക്ഷ വിധിച്ചത്.
മൈക്കള്‍ അര്‍മിടേജ് (43), റാഫേല്‍ സെഗീറ്റ് (40) പവല്‍ ചുഡ്‌സിക്കി (48) എന്നിവരെ ആറ് വര്‍ഷത്തേയ്ക്കാണ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ അനുവാദത്തോടെയാണ് ലൈംഗികതയില്‍ ഏര്‍പ്പെട്ടതെന്ന വാദത്തെ കോടതി തള്ളിക്കളഞ്ഞു. 23 വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
2012 ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. നൈറ്റ് ക്ലബില്‍ നന്ന് മദ്യപിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടി വഴിയില്‍ കണ്ട അപരിചിതരായ മൂന്ന് പേര്‍ക്കൊപ്പം ടാക്‌സിയില്‍ അവരുടെ ഫഌറ്റില്‍ പോയി വീണ്ടും മദ്യപിച്ചു. ഇതിന്‌ശേഷമാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. നൈറ്റ് ക്ലബില്‍നിന്ന് ഇറങ്ങുമ്പോള്‍ 12 ഷോട്ട്‌സ് വോട്കയെങ്കിലും പെണ്‍കുട്ടി കുടിച്ചിരുന്നു. അതിന്‌ശേഷമാണ് വീണ്ടും മദ്യപിച്ചത്. ഇതോടെ പൂര്‍ണമായും ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയവരെ ആറ് വര്‍ഷത്തെ തടവ്ശിക്ഷയ്ക്ക് വിധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല