സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ യഥാര്‍ഥ പ്രതി അറസ്റ്റില്‍. കസൂറില്‍ ആറു വയസ്സുകാരി സൈനബിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രധാന പ്രതി പിടിയിലായി. സൈനബ് താമസിച്ചിരുന്ന വീടിന്റെ സമീപത്ത് താമസിക്കുന്ന 23കാരനാണ് പിടിയിലായത്. ഇംറാന്‍ അലി എന്ന ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കുറ്റമേറ്റുപറഞ്ഞതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇയാളെ നേരത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, അലി ക്രൂരകൃത്യം ചെയ്യില്ലെന്ന സൈനബിന്റെ കുടുംബത്തിന്റെ അഭിപ്രായം സ്വീകരിച്ച് വെറുതെ വിടുകയായിരുന്നു. പിന്നീട് ചില തെളിവുകള്‍കൂടി ലഭിച്ചതോടെ വീണ്ടും ഇയാളെ പിടികൂടി. ഡി.എന്‍.എ ടെസ്റ്റ് അടക്കമുള്ളവ നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാളുടെ കൂട്ടുകാരായ ചിലരും പൊലീസ് കസ്റ്റഡിയിലുണ്ട്. കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തില്‍ ബന്ധമുണ്ടോ എന്നകാര്യവും അന്വേഷിക്കുന്നുണ്ട്. ജനുവരി അഞ്ചിനാണ് സൈനബിന്റെ മൃതദേഹം കസൂറിലെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് കണ്ടെടുത്തത്. ബലാത്സംഗത്തിനു ശേഷമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന റിപ്പോര്‍ട്ട് വന്നതോടെ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല