സ്വന്തം ലേഖകന്‍: ബലാത്സംഗ ശ്രമം ചെറുത്ത പത്താം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തിയതിനു ശേഷം തീയിട്ടു കൊന്നു. നോയിഡയിലാണ് സംഭവം നടന്നത്. അച്ഛനും അമ്മയും പ്രഭാത സവാരിക്ക് പോയ സമയത്താണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ചേര്‍ന്ന് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.
അയല്‍ക്കാര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികൃതര്‍ ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോക്‌നായക് ആശുപത്രിയിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ലോകേന്ദ്ര, ഭാര്യ അര്‍ച്ചന, ലോകേന്ദ്രയുടെ സഹോദന്മാരായ പ്രദീപ്, സോനു എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തീകൊളുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് മുന്‍പും ഈ മൂന്ന് പുരുഷന്മാര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത് രണ്ടു തവണയായി 5000 രൂപ തട്ടിയെടുക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ട് ഇവര്‍ വീണ്ടും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പ്രതികളുടെ രാഷ്ട്രീയ സ്വാധീനം കാരണം ഒരു നടപടിയും ഉണ്ടായില്ലെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല