ബ്രിട്ടണിന്റെ ഭാവിയുവത്വം കുടിയേറ്റക്കാരുടെ കൈകളില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. ഈയടുത്ത് സംഭവിച്ച കുടിയേറ്റക്കാരുടെ ശിശു ജനന നിരക്കിലെ വര്‍ദ്ധനവാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. യൂറോപ്പിലെ വൃദ്ധജനത എന്ന പേരില്‍ നിന്നും 2035ഓടെ ഇതോടെ ബ്രിട്ടനു മോചനം ലഭിക്കും. ഇതിനു മുന്‍പ് അറുപത്തി അഞ്ചു വയസു കഴിഞ്ഞവരായിരുന്നു ബ്രിട്ടന്‍ ജനസംഖ്യയില്‍ ഭൂരി ഭാഗവും. ഏതു സമയവും കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്ന ബ്രിട്ടന്‍ ജനതയുടെ ഭാവി കുടിയേറ്റക്കാരിലാണെന്നത് തികച്ചും ആശ്ചര്യാജനകമാണ്.
ഓഫീസ് ഓഫ് നാഷ്ണല്‍ സ്റ്റാസ്റ്റിക്സ് കണക്കുകള്‍ പ്രകാരമാണ് ഭാവിയില്‍ ബ്രിട്ടന്‍ വൃദ്ധരുടെയും യുവാക്കളുടെയും എണ്ണത്തിന്റെ തുലനാവസ്ഥയില്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനത്തായിരിക്കും എന്ന് പറയുന്നത്. കണക്കുകള്‍ പ്രകാരം 1985നും 2010നും ഉള്ളില്‍ വൃദ്ധരുടെ എണ്ണം 1.7 മില്ല്യനായി ഉയര്‍ന്നിട്ടുണ്ട്. 1985ല്‍ വൃദ്ധരുടെ എണ്ണത്തില്‍ സ്വീഡനു പിറകില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബ്രിട്ടന്‍. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം യൂറോപ്പിലെ ഇരുപത്തിയേഴ് രാജ്യങ്ങളില്‍ പതിനഞ്ചാം സ്ഥാനത്താണ് യു.കെ.
പക്ഷെ ഇപ്പോഴത്തെ ജനനനിരക്ക് വച്ച് 2035ഓടെ ബ്രിട്ടന്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തും എന്നാണു വിദഗ്ദ്ധര്‍ കരുതുന്നത്. ബ്രിട്ടനു മുന്പിലായി സ്ലോവാക്യ, ലക്സംബര്‍ഗ്, സൈപ്രസ്, അയര്‍ലാണ്ട് തുടങ്ങിയ രാജ്യങ്ങളാണ് ഉണ്ടാകുക. 2035ഓടെ മൊത്തം ജനസംഖ്യയില്‍ 17 മില്ല്യന്‍ വൃദ്ധര്‍ ഉണ്ടാകും. അതായത് മൊത്തം ജനസംഖ്യയുടെ 23 ശതമാനം വൃദ്ധരായിരിക്കും. ജര്‍മനിയിലായിരിക്കും ഏറ്റവും കൂടുതല്‍ വൃദ്ധര്‍ ആ സമയത്ത് ഉണ്ടാകുക എന്നും വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു. ജനസംഖ്യയിലെ മൂന്നിലൊരാള്‍ എന്ന നിലയില്‍ വൃദ്ധരായിരിക്കും എന്നാണു സൂചന. കുടിയേറ്റക്കാരുടെ കടന്നു വരവ് ബ്രിട്ടനു മിക്ക കാര്യങ്ങളിലും ഗുണം ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട എന്ന് തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2004നും 2010നും ഇടയില്‍ 1.4മില്ല്യന്‍ യൂറോപ്യന്‍ വിദേശികള്‍ ബ്രിട്ടനിലേക്ക് കുടിയേറിയിട്ടുണ്ട്. ഇന്ന് ബ്രിട്ടനില്‍ ജനിക്കുന്ന നാലിലൊരു കുട്ടി കുടിയേറ്റക്കാരന്റെതാണ്. അടുത്തിടെ ബ്രിട്ടന്‍ തങ്ങളുടെ പാരമ്പര്യ സംസ്കാരത്തിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിന്നു. ഇതിന് ഏറ്റവും വലിയ വിലങ്ങു തടിയാണ് ഇപ്പോഴത്തെ ഈ റിപ്പോര്‍ട്ട് എങ്കിലും കുടിയേറ്റം മൂലം ഉണ്ടാകുന്ന ചില നേട്ടങ്ങള്‍ക്ക് ഇത് ഇടയാക്കിയേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല