സ്വന്തം ലേഖകൻ: മകളുടെ ജന്മദിനാഘോഷങ്ങളുടെ പിറ്റേദിവസം അവളെ കന്യാകത്വ പരിശോധനയ്ക്കായി ഗൈനക്കോളജിസ്റ്റിന്‍റെ അടുത്ത് കൊണ്ടു പോകാറുണ്ടെന്ന് അമേരിക്കൻ റാപ്പർ ക്ലിഫോർഡ് ജോസഫ് ഹാരിസ് ജൂനിയർ. ‘ലേഡീസ് ലൈക്ക് അസ്’ എന്ന പോഡ് കാസ്റ്റിനു വേണ്ടിയുള്ള അഭിമുഖത്തിലാണ് ക്ലിഫോർഡ് ജോസഫ് ഹാരിസ് ജൂനിയർ ഈ വെളിപ്പെടുത്തൽ നടത്തിയത്.
മകളുടെ പതിനാറാമത്തെ ജന്മദിനത്തിനു ശേഷം എല്ലാ വർഷവും അവളുടെ കന്യാകത്വം പരിശോധിക്കാറുണ്ടെന്ന് ഹാരിസ് വെളിപ്പെടുത്തി. പോസ് കാസ്റ്റിൽ ഉണ്ടായിരുന്ന നസാനിൻ മന്ദി, നാദിയ മോഹം എന്നിവർ ഹാരിസ് പറഞ്ഞത് ആദ്യം കാര്യമാക്കിയില്ല. എന്നാൽ, ഹാരിസ് ഇക്കാര്യങ്ങൾ വിശദമാക്കി പറഞ്ഞതോടെ സംഭവം ഉള്ളതാണെന്ന് അവതാരകർക്കും വ്യക്തമായി.
മകളെ കന്യാകത്വ പരിശോധനയ്ക്കായി എല്ലാ വർഷവും ഗൈനക്കോളജിസ്റ്റിന്‍റെ അടുത്ത് കൊണ്ടു പോകാറുണ്ട്. അവളുടെ പതിനെട്ടാമത്തെ ജന്മദിനത്തിലും കന്യാചർമത്തിനു ഒന്നും സംഭവിച്ചിട്ടില്ലെന്ന് തനിക്ക് പറയാനാകുമെന്നും ഹാരിസ് പറഞ്ഞു. ആദ്യമായി മകളുടെ പതിനാറാമത്തെ വയസിലാണ് പരിശോധന നടത്തിയതെന്നും ഹാരിസ് വ്യക്തമാക്കി.
ജന്മദിന പാർട്ടി കഴിഞ്ഞാൽ മകളുടെ മുറിയുടെ കതകിനു മുന്നിൽ ‘ഗൈനോ. നാളെ 9.30’ എന്ന കുറിപ്പ് പതിപ്പിക്കും. പിറ്റേദിവസം, ഞങ്ങൾ ഒരുമിച്ച് ഡോക്ടറെ കാണാൻ പോകും. കന്യാചർമം പൊട്ടിപ്പോകാൻ വേറെയും സാഹചര്യങ്ങളുണ്ടെന്ന് ഡോക്ടർ പറയും. എന്നാൽ, അതിനുള്ള സാധ്യതകളില്ലെന്നാണ് ഹാരിസിന്‍റെ വാദം. ഹാരിസിനെതിരെ പല തരത്തിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്.
എന്നാൽ, മക്കൾ നശിച്ചു പോകാൻ മാതാപിതാക്കൾ സമ്മതിക്കില്ലെന്നാണ് ഹാരിസ് ഇതിന് മറുപടിയായി വെയ്ക്കുന്നത്. സംഗീത ലോകത്ത് ടി.ഐ എന്ന പേരിൽ പ്രശസ്തനായ ഹാരിസിന് ആറു മക്കളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല