സ്വന്തം ലേഖകന്‍: രക്തത്തില്‍ അപൂര്‍വ ആന്റിബോഡിയുമായി ഓസ്‌ട്രേലിയക്കാരന്‍; പുതുജീവന്‍ നല്‍കിയത് 24 ലക്ഷത്തോളം കുഞ്ഞുങ്ങള്‍ക്ക്. ജെയിംസ് ഹാരിസണ്‍ എന്ന 81 കാരനാണ് രക്തത്തില്‍ അപൂര്‍വതരം ആന്റിബോഡിയുള്ളതിനാല്‍ 60 വര്‍ഷംകൊണ്ട് 1173 തവണയാണ് രക്തദാനം നടത്തി ഗിന്നസ്ബുക്കില്‍ ഇടംപിടിച്ചത്.
ഓസ്‌ട്രേലിയയിലെ 24 ലക്ഷത്തോളം കുട്ടികളുടെ ജീവന്‍ രക്ഷിച്ച് കോടിക്കണക്കിന് സ്ത്രീകള്‍ക്ക് അമ്മമാരാവാന്‍ സാധിച്ചത് ജെയിംസ് ഹാരിസണിന്റെ രക്തദാനം കൊണ്ടാണ്. 1951 ല്‍ 14 ആം വയസ്സില്‍ വലിയൊരു ശസ്ത്രക്രിയക്കു വിധേയനായ ജെയിംസ് ഹാരിസണിന് രക്തം ആവശ്യമായി വന്നു. നിരവധി പേരുടെ കാരുണ്യത്താല്‍ 13 യൂനിറ്റ് രക്തം ശരീരത്തിലേക്ക് കയറ്റി. 18 ആം വയസ്സില്‍ അദ്ദേഹം രക്തദാനം തുടങ്ങി.
അതിനിടെ, ഓസ്‌ട്രേലിയയില്‍ സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായി മസ്തിഷ്‌കത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍മൂലം നിരവധി നവജാത ശിശുക്കള്‍ മരണമടഞ്ഞു. വിദഗ്ധ പരിശോധനയില്‍ ആര്‍.എച്ച് നെഗറ്റിവ് രക്തമുള്ള സ്ത്രീകളില്‍ ആര്‍.എച്ച് പോസിറ്റിവ് രക്തമുള്ള കുട്ടികള്‍ ഉണ്ടാവുന്നതുമൂലമുള്ള പൊരുത്തക്കേടാണ് പ്രശ്‌നത്തിനു കാരണമെന്ന് മനസ്സിലായി.
പരിഹാരമായി അപൂര്‍വ ആന്റിബോഡിയുള്ള രക്തത്തിലെ പ്ലാസ്മ ഗര്‍ഭിണികളില്‍ കുത്തിവെച്ചാല്‍ മതിയെന്നു കണ്ടെത്തി. തുടര്‍ന്ന് രക്തബാങ്കുകളില്‍ അന്വേഷിച്ചപ്പോഴാണ് ജെയിംസ് ഹാരിസണിനെ കണ്ടെത്തിയത്. ഗവേഷകര്‍ രക്തത്തിലെ പ്ലാസ്മയില്‍നിന്ന് ആന്റി ഡി എന്ന ഇന്‍ജക്ഷന്‍ വികസിപ്പിച്ചെടുത്തു. ഇത് 1967ല്‍ ആദ്യമായി റോയല്‍ പ്രിന്‍സ് ആല്‍ഫ്രഡ് ആശുപത്രിയില്‍ വെച്ച് ഗര്‍ഭിണിയായ സ്ത്രീയില്‍ കുത്തിവെച്ചു.
പിന്നീട് തുടര്‍ച്ചയായി 60 വര്‍ഷത്തോളം ജെയിംസ് ഹാരിസണ്‍ രക്തം നല്‍കിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ പ്ലാസ്മയില്‍നിന്ന് ദശലക്ഷക്കണക്കിന് ആന്റി ഡി ഇന്‍ജക്ഷനുകള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തു. പ്രായാധിക്യംകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച അവസാനമായി ഒരിക്കല്‍കൂടി തന്റെ രക്തം നല്‍കി അദ്ദേഹം രക്തദാനം അവസാനിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല