സ്വന്തം ലേഖകന്‍: റാസല്‍ഖൈമയില്‍ രണ്ടു മലയാളികളെ വ്യത്യസ്ത സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷ്ണു മുരളീധരന്‍ നായര്‍ (26), ഷിബു ശശിധരന്‍ (39) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുളിമുറിയിലെ വെള്ളം നിറച്ച വലിയ വീപ്പയില്‍ മുങ്ങി മരിച്ച നിലയിലായിരുന്നു വിഷ്ണുവിന്റെ മൃതദേഹം. ഷിബുവിന്റെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു. റാസല്‍ഖൈമയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു വിഷ്ണു. രണ്ട് മാസം മുമ്പാണ് അവധിയ്ക്ക് നാട്ടില്‍പോയി തിരിച്ചെത്തിയത്.
സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്ന വിഷ്ണു കുളിക്കാന്‍ ചെന്ന് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ പോയി നോക്കിയപ്പോള്‍ കുളിമുറിയില്‍ വെള്ളം നിറച്ച വലിയ വീപ്പയില്‍ മുങ്ങിക്കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.
മുങ്ങി മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. താമസസ്ഥലത്തിന് തൊട്ടടുത്തെ മരത്തില്‍ ലുങ്കിയില്‍ തൂങ്ങിയ നിലയിലാണ് ഷിബുവിനെ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല