സീറോമലബാര്‍ ആരാധനാക്രമത്തിലെ ഏറ്റവും പ്രധാന ബലിയര്‍പ്പണമായ റാസ കുര്‍ബാന വോള്‍വര്‍ഹാമ്പ്ട്ടന്‍ സെന്റ് പാട്രിക് ചര്‍ച്ചില്‍ ഇന്നലെ നടന്ന നൈറ്റ് വിജിലിനോട് അനുബന്ധിച്ച് അര്‍പ്പിക്കപ്പെട്ടു.നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ഡെറി രൂപതയിലെ ചാപ്ലിന്‍ ആയ ഫാദര്‍ ജോസഫ് കറുകയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച കുര്‍ബാനയില്‍ ഫാദര്‍ സോജി ഓലിക്കല്‍ സഹ കാര്‍മികനായിരുന്നു.റൂഹാ പ്രാര്‍ത്ഥനകളും സുവിശേഷ ഗീതങ്ങളും റാസ കുര്‍ബാന അര്‍പ്പണത്തെ മനോഹരമാക്കി.
വിശേഷ അവസരങ്ങളില്‍ മാത്രമാണ് സീറോമലബാര്‍ സഭയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്.രണ്ടാം ശനിയാഴ്ച കണവന്‍ഷനുകളില്‍ ലഭിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനാണ് ഇന്നലെ റാസ കുര്‍ബാന അര്‍പ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല