എന്‍ ശങ്കരന്‍നായരുടെ സംവിധാനത്തില്‍ കമല്‍ഹാസനും ജയസുധയും കേന്ദ്രകഥാപാത്രങ്ങളായ ‘രാസലീല’ പുനര്‍ജനിക്കുന്നു. നവാഗതനായ മജീദ് മാറഞ്ചേരിയാണ് പുതുമുഖങ്ങളെ നായികാനായകന്മാരാക്കി ചിത്രം പുനരാവിഷ്‌കരിക്കുന്നത്. ആദ്യപതിപ്പിലെ ഗാനങ്ങളെ അതുല്യമാക്കിയ പ്രതിഭകളുടെ മക്കളാണ് രാസലീല പുതിയ പതിപ്പിലെ ഗാനങ്ങള്‍ക്ക് പിന്നില്‍..
രതിനിര്‍വേദം,ചട്ടക്കാരി എന്നീ സിനിമകളുടെ റീമേക്കിന് പിന്നാലെ കമല്‍ഹാസന്‍ നായകനായ രാസലീലയും തിരികെവരികയാണ്. ദര്‍ശന്‍, പ്രതിഷ്ട എന്നീ പുതുമുഖങ്ങളാണ് പുതിയ രാസലീലയില്‍ നായികാനായകന്‍മാര്‍.
1975ല്‍ പുറത്തിറങ്ങിയ രാസലീല ആദ്യപതിപ്പില്‍ വയലാര്‍ രാമവര്‍മ്മ സലീല്‍ ചൗധരി കൂട്ടുകെട്ടാണ് ഗാനങ്ങള്‍ ഒരുക്കിയിരുന്നത്. യേശുദാസ് ആലപിച്ച മനക്കലേ തത്തേ, നിശാസുരഭികള്‍ എന്നീ ഗാനങ്ങള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആസ്വാദകരുടെ കാതോരം വിട്ടകന്നിട്ടില്ല. പുതിയ രാസലീലയ്ക്കായി വയലാറിന്റെ മകന്‍ ശരത്ചന്ദ്രവര്‍മ്മയും സലില്‍ ചൗധരിയും മകന്‍ സഞ്ജയ് ചൗധരിയുമാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.
യേശുദാസിന്റെ പുത്രന്‍ വിജയ് യേശുദാസ് പുതിയ പതിപ്പിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. മനക്കലേ തത്തേ എന്ന് തുടങ്ങുന്ന ആദ്യ പതിപ്പിലെ ഗാനം പുതിയ രാസലീലയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലാശാലാ ബാബു, അനൂപ് ചന്ദ്രന്‍, ഊര്‍മ്മിളാ ഉണ്ണി എന്നിവരും രാസലീലയില്‍ കഥാപാത്രങ്ങളാകുന്നു.
സിജു എളമക്കാടാണ് ചിത്രത്തിനായി സംഭാഷണമൊരുക്കിയിരിക്കുന്നത്. എസ് ബി എം എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് രാസലീലയുടെ പുതിയ പതിപ്പ് നിര്‍മ്മിക്കുന്നത്. സുശീല്‍ കുമാറാണ് ക്യാമറ. 1975ല്‍ തമിഴില്‍ പുറത്തിറങ്ങിയ ‘ഉണര്‍ച്ചികള്‍’ എന്ന തമിഴ്‌സിനിമയുടെ മലയാളം റീമേക്കാണ് രാസലീല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല