1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2024

സ്വന്തം ലേഖകൻ: വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്കുകള്‍ അടുത്ത ഏപ്രില്‍ മുതല്‍ വര്‍ധിക്കും. കൂടാതെ ഏപ്രില്‍ മുതല്‍ ഇലക്ട്രിക് വാഹനമുടമകളും വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടിയില്‍ അവരുടെ പങ്ക് നല്‍കാന്‍ തുടങ്ങും. ഇതുവഴി ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് അഥോറിറ്റിക്ക് (ഡിവിഎല്‍എ) ലക്ഷക്കണക്കിന് പൗണ്ടുകളുടെ അധിക വരുമാനം ലഭ്യമാകുമെന്ന് കണക്കുകള്‍ പറയുന്നു.

ഡി വി എല്‍ എ ക്ക് ഏകദേശം 8 ബില്യണ്‍ പൗണ്ടായിരിക്കും ഇതുവഴി ലഭിക്കുക. വി ഇ ഡി പോളിസിയിലുണ്ടായ മാറ്റങ്ങള്‍ കാരണം അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ വരുമാനം പ്രതീക്ഷിക്കുന്നതായി ഡി വി എല്‍ എയും അറിയിച്ചിട്ടുണ്ട്. 2025 ഏപ്രില്‍ മുതല്‍ സീറോ എമിഷന്‍ വാഹനങ്ങളുടെ ആദ്യവര്‍ഷത്തെ നിരക്ക് ഒഴിവാക്കിയിട്ടുണ്ട്.

അതോടൊപ്പം 2025 ഏപ്രിലിന് ശേഷം റെജിസ്റ്റര്‍ ചെയ്ത, ലിസ്റ്റ് പ്രൈസ് 40,000 പൗണ്ടിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള എക്സ്പെന്‍സീവ് കാര്‍ സപ്ലിമെന്റും. അതേസമയം, രണ്ടാമത്തെ വര്‍ഷം മുതല്‍ നല്‍കേണ്ട വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി എല്ലാ വാഹനങ്ങള്‍ക്കും തുല്യമാക്കിയിട്ടുണ്ട്. ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന 10 ശതമാനം ഇളവും എടുത്തു കളഞ്ഞിട്ടുണ്ട്.

2022/23 കാലഘട്ടത്തില്‍ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി വഴി പിരിഞ്ഞു കിട്ടിയത് 7.3 ബില്യണ്‍ പൗണ്ട് ആയിരുന്നു. 2021/22 കാലഘട്ടത്തിലേതിനേക്കാള്‍ 2.8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത് കാണിക്കുന്നത്. ബ്രിട്ടനില്‍ ഉപയോഗിക്കുകയോ, പൊതു നിരത്തുകളില്‍ സൂക്ഷിക്കുകയോ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങള്‍ക്കും നല്‍കേണ്ട ഒന്നാണ് വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി. ഇത് നേരെ ഒരു കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.