തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന പുതിയ ചിത്രം രതിനിര്‍വേദത്തിന്റെ വ്യാജ സിഡികള്‍ പിടികൂടി. ആലുവ പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ രതിനിര്‍വേദമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ മുന്നൂറോളം വ്യാജ സിഡികളാണ് പിടിച്ചെടുത്തത്. ഇതോടെ ആലുവ പൊലീസ് എട്ടുമാസത്തിനിടയില്‍ നടത്തിയ വ്യാജ സിഡി വേട്ടകളില്‍ പിടിച്ചെടുത്ത സിഡികളുടെ എണ്ണം 20000 കവിഞ്ഞു.
റൂറല്‍ എസ്.പി. ഹര്‍ഷിത അട്ടല്ലൂരിയുടെ നിര്‍ദ്ദേശപ്രകാരമം ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ. നിഷാദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് ആലുവ നഗരത്തില്‍ വ്യാജ സി.ഡി. വേട്ട നടക്കുന്നത്. എട്ടോളം കേന്ദ്രങ്ങളിലായിരുന്നു വ്യാജ സി.ഡി വില്പന നടന്നിരുന്നത്. ഇവിടങ്ങളിലെല്ലാം റെയ്ഡ് നടന്നിട്ടുണ്ട്. നേരത്തേ പിടിയിലാകുന്നവര്‍ക്ക് സ്റ്റേഷന്‍ ജാമ്യത്തിലിറങ്ങി വീണ്ടും വ്യാജ സിഡികള്‍ വില്‍ക്കാന്‍ കഴിയുമായിരുന്നു.
എന്നാല്‍ അടുത്ത കാലത്തായി വില്‍പ്പനക്കാരെ റിമാന്റ് ചെയ്യുന്നതുള്‍പ്പെടെ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ആലുവയിലെ ഫ്ടപാത്തുകളിലിട്ട് വ്യാജ സിഡികള്‍ വില്‍ക്കുന്ന കാഴ്ച പതിവായിരുന്നു. പൊലീസ് നടപടി കര്‍ശനമാക്കിയപ്പോള്‍ സിഡികള്‍ ഫുട്പാത്തില്‍ നിരത്തിയിട്ട് ദൂരെമാറിനിന്നാണ് ആളുകള്‍ കച്ചവടം നടത്തിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല