1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2012

സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള നയങ്ങള്‍ സ്വീകരിച്ചില്ലെങ്കി ല്‍ ആഗോ ള റേറ്റി ങ് ഏജ ന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചേക്കുമെന്നു മുന്നറിയിപ്പു നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കണക്കിലെടുത്ത്, വരുന്ന ബജറ്റില്‍ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കൂടുതല്‍ ജനോപകാര പദ്ധതികള്‍ യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെ ന്ന കണക്കുക്കൂട്ടലിലാണ് എസ്&പി മുന്നറിയിപ്പ് നല്‍കിയത്.

ഇപ്പോള്‍ ഇന്‍വെസ്റ്റ്മെന്‍റ് ഗ്രെയ്ഡാണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ കൂടുതല്‍ നയപരിഷ്കാരങ്ങള്‍ക്കു തയാറായേക്കില്ലെന്നാണു സൂചന.

സബ്സിഡി ഭാരം കഴിഞ്ഞ 10 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ സര്‍ക്കാരിനു നടപടികള്‍ തുടങ്ങിയേ മതിയാകൂ. ഇതിനു സബ്സിഡി ബില്‍ കുറയ്ക്കണം. ഇതിന്‍റെ ഭാഗമായാണു പെട്രോള്‍ വില ഉയര്‍ത്തുന്നത്. അതേ സമയം ഇതിനെതിരേ ഘടക കക്ഷികളായ തൃണമൂല്‍ രംഗത്ത് വരുമെന്നാ ണു സൂചന. മമത ബാനര്‍ജി അനുനയിപ്പിച്ചാവും വിലവര്‍ധന കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുക.

പൊതുചെലവ് നിയന്ത്രിക്കാനാവും സര്‍ക്കാരിന്‍റെ മറ്റൊരു ശ്രമം. 2004-05 മുതല്‍ 2010-11 കാലയളവ് വരെ പൊതുചെലവ് 530,000 കോടിയായി വര്‍ധിച്ചു. ജിഎസ്ടി, ഖനനം എന്നിവ ഉള്‍പ്പെടെയുള്ള ബില്ലുകള്‍ പലതും കെട്ടിക്കിടക്കുകയാണ്. പ്രതിപക്ഷ എതിര്‍പ്പ് കണക്കിലെടുത്ത് സര്‍ക്കാരിന് ഇത് നടപ്പാക്കാനായിട്ടില്ല. കമ്മി കുറയ്ക്കുന്നതിന് ഇന്ധന, വളം, ഭക്ഷ്യം എന്നീ സബ്സിഡികള്‍ വെട്ടിക്കുറയ്ക്കാനാവും പ്രണബിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി വളം സബ്സിഡി ഇതിനകം വെട്ടിക്കുറച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.