1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2016

സ്വന്തം ലേഖകന്‍: ഇമെയിലിന്റെ പിതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു.
ഇമെയിലിന്റെ ഉപജ്ഞാതാവും ഇമെയില്‍ പ്രതീകമായ ചിഹ്നത്തിന്റെ അവതാരകനുമായ റേ ടോംലിന്‍സണ്‍ അന്തരിച്ചു. 74 വയസായിരുന്നു. 1971ല്‍ ഇലക്‌ട്രോണിക് രീതിയില്‍ ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് ആദ്യമായി സന്ദേശമയച്ചത് റേ ആയിരുന്നു.

പിന്നീട് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചാണ് ഇന്നു കാണുന്ന ഇമെയില്‍ സംവിധാനം നിലവില്‍ വന്നത്. ശനിയാഴ്ചയായിരുന്നു റേയുടെ അന്ത്യം. മരണകാരണം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയിരുന്ന അര്‍പ്പാനെറ്റ് എന്ന പ്രോഗ്രാമും 1971 ല്‍ റേയുടെ കണ്ടുപിടുത്തമാണ്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് ശരിക്കും പാതയൊരുക്കിയ വ്യക്തിയായിരുന്നു റേ,അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് റേത്തിയോണ്‍ കമ്പനി വക്താവ് മൈക്ക് ദോബിള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഹൃദായാഘാതമാണ് മരണ കാരണമെന്ന് സ്ഥിരീകരിക്കാത്ത് റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.