![](https://www.nrimalayalee.com/wp-content/uploads/2021/12/RBI-Feature-Phones-UPI-.jpg)
സ്വന്തം ലേഖകൻ: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് എല്ലാവര്‍ക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫീച്ചര്‍ ഫോണിലൂടെ യുപിഐ ഇടപാട് സാധ്യമാക്കാന്‍ ആര്‍ബിഐ. യുപിഐവഴി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. ചെറിയ തുകയുടെ ഇടപാടുകള്‍ക്കുള്ള പുതിയ വാലറ്റ് സംവിധാനവും അതില്‍ ഉള്‍പ്പെടും.
ഇതോടെ യുപിഐ ഇടപാടുകള്‍ കൂടുതല്‍ വ്യാപകമാകും. നവംബറില്‍ 401 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാടുകളുടെ മൊത്തംമൂല്യമാകട്ടെ 6.68 ലക്ഷംകോടി രൂപയുമാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഈടാക്കുന്ന നിരക്കുകളെക്കുറിച്ച് പഠിക്കാന്‍ ആര്‍ബിഐ സമിതിയെ ചുമതലപ്പെടുത്തും.
ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, വാലറ്റ്, യുപിഐ തുടങ്ങിയവ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള നിരക്കുകള്‍ സംബന്ധിച്ച ഏകീകരണമാകും ഉണ്ടാകുക. റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്‌ഫോംവഴി സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നതിന് യുപിഐ പണമിടപാട് പരിധി രണ്ടുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല