സ്വന്തം ലേഖകന്‍: ഹംപി ചരിത്ര സ്മാരകത്തിന്റെ പെരുമയുമായി പുതിയ 50 രൂപ നോട്ടുകള്‍ വരുന്നു. കര്‍ണാടകയിലെ ഹംപി ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് (ആര്‍ബിഐ) അറിയിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ആര്‍. ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ മഹാത്മാ ഗാന്ധി (പുതിയത്) സീരിയസില്‍ ഉള്‍പ്പെടുന്ന നോട്ടുകളാണ് പുറത്തിറക്കുകയെന്നും ആര്‍ബിഐ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിലാണ് 50,20 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പുതിയ നോട്ടുകളുടെ അച്ചടി നടന്ന് കൊണ്ടിരിക്കുകയാണ് എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറും അറിയിച്ചിരുന്നു. ഇതിനിടെയാണ് പുതിയ 50 രൂപ നോട്ടുകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. പുതിയ നോട്ടുകള്‍ വന്നാലും പഴയ നോട്ടുകള്‍ വിപണിയില്‍ തുടരും.
മഹാത്മ ഗാന്ധിയുടെ ചിത്രങ്ങള്‍ തന്നെയാണ് പുതിയ 50 രൂപ നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. പച്ച നിറമാണ് 50 രൂപ നോട്ടില്‍ കാണാനാകുക. റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഉര്‍ജ്ജിത്ത് പട്ടേലിന്രെ കയ്യൊപ്പോടെയാണ് പുതിയ നോട്ട് പുറത്തിറക്കുന്നത്. ഇതിനിടെ പുതിയ 500 രൂപയുടെ നോട്ടുകള്‍ പുറത്ത് ഇറക്കാനുള്ള ഒരുക്കത്തിലാണ് റിസര്‍വ് ബാങ്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല