ബെന്നി അഗസ്ത്യന്‍: റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഈ വര്‍ഷത്തെ ഓര്‍മ്മ അനുസ്മരണ ചടങ്ങ് കഴിഞ്ഞ ദിവസം ലണ്ടനിലെ കാവേണ്ടിഷ് സഖ്വയറിലുള്ള RCN ആസ്ഥാനത്ത് വച്ചു നടത്തി.തദവസരതില്‍ ബ്രിട്ടീഷ് ആര്മി യുടെയും നേവിയുടെയും റോയല്‍ ഫയര്‍ ഫോഴസിന്റെയും നിലവില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരും RCN കൌണ്‍സില്‍ മെംബേര്‍സും പങ്കെടുത്തു . ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ മരിച്ച ധീര ദേശാഭിമാനികള്‍ അയ പട്ടളാക്കരുടെയും ജീവന്‍ നല്‍കിയ സാധാരണ മനുഷ്യരുടേയും ഓര്‍മ്മ പുതുക്കലിന്റെ ഭാഗം ആയിട്ടാണ് സാധാരണ നവംബര്‍ 11 ന് യൂകെയില്‍ ഒഫീഷ്യല്‍ ആയി ഓര്‍മ്മ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുക. ബ്രിട്ടനിലെ മിക്കവാറും കുടുംബങ്ങളില്‍ നിന്നും ആളുകള്‍ ഈ രണ്ടു യുദ്ധങ്ങളിലും മരിച്ചിട്ടുണ്ട്. ഓരോ സംഘടനയും അതിനു മുമ്പ് അവരുടെ ഓര്‍മ്മ അനുസ്മരണ ചടങ്ങ് നടത്തുന്നു. ഈ വര്‍ഷത്തെ ചടങ്ങില്‍ യൂക്മയുടെ നേഴ്‌സ് ഫോറമായ UNF ന്റെ പ്രസിഡന്റ് ശ്രി എബ്രഹാം ജോസ് പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. UNF ന് കിട്ടിയ വലിയൊരു അംഗീകാരമായി ഇതിനെ കരുതാം. പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നും വന്നിരിക്കുന്ന നേര്‌ഴുമാര്‍ക്ക് കിട്ടുന്ന ഒരു വലിയ അംഗീകാരം. ഇതൊരു സുവര്‍ണ്ണ നേട്ടമായി കാണാമെന് ശ്രി എബ്രഹാം ജോസ് അറിയിച്ചു. UNF ന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ RCN ഉം ആയി സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലകളെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങില്‍ RCN പ്രസിഡന്റ് ശ്രീമതി സിസിലിയ അനിം എല്ലാവരെയും സ്വാഗതം ചെയ്തു . ബഹുമാനപെട്ട മൊന്‍സിഞ്ഞൊര്‍ കാനോണ്‍ റോബര്‍ട്ട് കോര്രിഗന്‍ പ്രത്യേക സന്ദേശം കൊടുത്തു. ഇരുപതൊന്നാം നൂറ്റാണ്ടിലും ഈ ആധുനിക ജീവിതത്തിലും യുദ്ധസമാനമായ കാലം നിലനില്കുന്നു എന്നും ഈ വര്‍ഷത്തെ സിറിയന്‍ പ്രശ്‌നവും, ആഫ്രിക്കയിലെ എബോള പൊട്ടിപുറപെടലും നേപ്പാള്‍ ദുരിതവും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയില്‍ പ്രവാസി നേര്‌ഴുമാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അദ്ദേഹം പ്രത്യകം ഊന്നി പറഞ്ഞു. ചടങ്ങില്‍ മേജര്‍ ക്രിസ് കാര്‌റെര്‍, മേജര്‍ നിക്കോള, മേജര്‍ കരേന്‍ എന്നിവര്‍ ഡിഫെന്‍സ് നേര്‌ഴുസ് ഫോറം പ്രതിനിധികളായി ചടങ്ങില്‍ സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല