ഓണ്‍ലൈനിലൂടെ മെന്റല്‍ ഹെല്‍ത്ത് സേവനം ആവശ്യപ്പെട്ട 61,000 ചെറുപ്പക്കാര്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നതായി പഠനം. ഓണ്‍ലൈന്‍ മെന്റല്‍ ഹെല്‍ത്ത് സേവനത്തെ കുറിച്ച് പഠനം നടത്തിയ മെല്‍ബണ്‍, വൊല്ലൊന്‍ഗോങ് സര്‍വകലാശാലകളാണ് ഇക്കാര്യം കണ്ടെത്തിയത്. ഓസ്‌ട്രേലിയയില്‍ താമസമാക്കിയ ചെറുപ്പക്കാര്‍ക്കുള്ള മാനസിക സമ്മര്‍ദ്ദങ്ങളാണ് പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇത്രയധികം ആളുകള്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വീസിന്റെ സേവനം ആവശ്യപ്പെട്ടത് പോസിറ്റീവ് സൈനാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
50 മുതല്‍ 60 ശതമാനം ആളുകളും മെന്റല്‍ ഹെല്‍ത്തുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍നിന്ന് പിന്‍തിരിയുകയാണ് പതിവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. കൊരാളി വില്‍സണ്‍ അഭിപ്രായപ്പെട്ടു. ഡിപ്രഷനിലായ ആളുകള്‍ കുടുംബാംഗങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും അകലം പാലിക്കുകയും ആരുടെയും സഹായം അഭ്യര്‍ത്ഥിക്കാറില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വീസിന് പ്രസക്തിയേറുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റീച്ചൗട്ട് എന്ന ഓണ്‍ലൈന്‍ മെന്റല്‍ഹെല്‍ത്ത് സര്‍വീസിനെ സമീപിക്കുന്ന ആളുകളെ 4 സമയങ്ങളിലായാണ് ഗവേഷകസംഘം ട്രാക്ക് ചെയ്തത്. ആദ്യം സൈറ്റുമായി ബന്ധപ്പെടുമ്പോള്‍ പിന്നീട് ഒരു മാസം, മൂന്ന് മാസം ആറ് മാസം എന്നിങ്ങനെയുള്ള ഇടവേളകള്‍ക്ക് ശേഷം.
എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്ന ആളുകള്‍ക്ക് ഇപ്പോള്‍ തന്നെ മെന്റല്‍ ഹെല്‍ത്ത് സര്‍വീസിന്റെ സേവനം വലിയ തോതില്‍ ആവശ്യമായിട്ടുണ്ടെന്ന് പഠനത്തില്‍നിന്ന് കണ്ടെത്തിയതായി ഗവേഷകസംഘം പറയുന്നു. ഇവര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണ അധികമാണെന്നും ഗവേഷകര്‍ കണ്ടെത്തി.
റീച്ചൗട്ടില്‍ സഹായം അഭ്യര്‍ത്ഥിച്ച ആളുകളില്‍ 29,000 പേര്‍ 16-25 നും മധ്യേ പ്രായമുള്ളവരാണ്. ഇവരില്‍ 89 ശതമാനം ആളുകള്‍ക്കും ഡിപ്രഷന്‍, ആന്‍ക്‌സൈറ്റി, സ്‌ട്രെസ് ഉള്ളവരാണെന്നും ഗവേഷകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല