ഗാന്ധിയുടെ അനുയായികള്‍ എന്നവകാശപ്പെടുന്ന അഴിമതി രാജാക്കന്മാര്‍ യഥാര്‍ത്ഥ ഗാന്ധിയനായ അന്ന ഹസാരയെ തുറുങ്കിലടച്ചിരിക്കുന്നു.അതും ലോകം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെന്നു പേരുകേട്ട എ രാജയ്ക്കൊപ്പം.ഇന്ത്യന്‍ ജനാതിപത്യത്തിന്‍റെ അടിവേരുകള്‍ അറക്കുന്ന ഖദര്‍ ധാരികളുടെ ഈ അവസര വാദത്തിനെതിരെ നമുക്കും പ്രതികരിക്കാം.രണ്ടു ലക്ഷം കോടി രൂപയുടെ അഴിമതിക്ക് കുട പിടിച്ച മന്മോഹന്‍ സിങ്ങിന്റെ പൊയ്മുഖം ഹസാരയുടെ അറസ്റ്റിലൂടെ അഴിഞ്ഞു വീണിരിക്കുകയാണ്.
ലക്ഷക്കണക്കിന് കോടി വിദേശബാങ്കുകളില്‍ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ മടിക്കുന്ന മാന്യന്മാരാണ് ഇപ്പോള്‍ അഴിമതിക്കെതിരെ പൊരുതുന്ന ജന നായകനെ ജനാതിപത്യ മൂല്യങ്ങള്‍ കാറ്റില്‍പ്പറത്തി ജയിലിലടച്ചത്. ഇന്ത്യ മഹാരാജ്യത്തെ കാര്‍ന്നു തിന്നുന്ന ഈ അഴിമതി വിപത്തിനെതിരെ നമുക്കും പ്രതികരിക്കാം.അഴിമതിക്കെതിരെ സമരം നടത്തുന്നവരെ തുറുങ്കിലടയ്ച്ചു നിശബ്ദമാക്കാമെന്ന്‍ കരുതുന്ന കോണ്‍ഗ്രസ്സിനെ ജനം ചവറ്റു കുട്ടയില്‍ എഴുതി തള്ളാന്‍ ഇനി അധികം നാളില്ല..
ഈ അനീതിക്കെതിരെ എല്ലാ ഇന്ത്യക്കാരും പ്രതികരിക്കണം.ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് കൊള്ളയടിക്കുന്ന നികുതിപ്പണം നാടിന്‍റെ നന്മയ്ക്ക് വിനയോഗിക്കാന്‍,അഴിമതി വീരന്മാരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാനുള്ള ജനകീയ സമരത്തില്‍ ഹസാരയ്ക്കൊപ്പം നമുക്കും പങ്കു ചേരാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല