ഗ്ളാമര്‍ വേഷങ്ങള്‍ ചെയ്യാതെ സിനിമയില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് നടി മേഘ്നരാജ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മേഘ്ന നയം വ്യക്തമാക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലാണ് താന്‍ ആദ്യം അഭിനയിച്ചത്. ആദ്യ ചിത്രങ്ങളില്‍ ഗ്ളാമര്‍ വേഷങ്ങളാണ് ഏറെയും ചെയ്തത്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഗ്ളാമറായി അഭിനയിക്കുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമാണ്.
എന്നാല്‍ താന്‍ ഗ്ളാമര്‍ വേഷങ്ങള്‍ ചെയ്തപ്പോള്‍ അതൊന്നും വള്ഗറായിരുന്നില്ലെന്നും മേഘ്ന പറഞ്ഞു. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിലെത്തിയത്. ആ ചിത്രത്തിലെ ഒരു ഗാനരംഗത്തിലും മേഘ്ന ഗ്ളാമറായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ പിന്നീട് പുറത്തിറങ്ങിയ അച്ഛന്റെ ആണ്മക്കള്, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഗ്ളാമര്‍ റോളുകളായിരുന്നില്ല. ഇപ്പോള്‍ അജി ജോണ്‍ സംവിധാനം ചെയ്യുന്ന നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയായാണ് മേഘ്ന അഭിനയിക്കുന്നത്.
യക്ഷിയും ഞാനും എന്ന ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായ ശേഷമാണ് മലയാള സിനിമയില്‍ സംവിധായകന് വിനയന് സാറിന് വിലക്ക് ഉള്ള കാര്യം താന്‍ അറിഞ്ഞതെന്ന് മേഘ്ന പറയുന്നു. കലാകാരന്റെയോ കലാകാരിയുടെയോ മേല്‍ ഒരുതരത്തിലുള്ള വിലക്കും പ്രയോഗിക്കാന്‍ പാടില്ലായെന്ന ചിന്താഗതിക്കാരിയാണ് താനെന്നും മേഘ്ന പറയുന്നു. താന്‍ ഇപ്പോള്‍ അഭിനയിക്കുന്ന നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തില്‍ രണ്ടു പെണ്മക്കളുടെ അമ്മ വേഷമാണ് അവതരിപ്പിക്കുന്നത്. ഏറെ അഭിനയസാധ്യതയുള്ള പക്വമായ വേഷമായതുകൊണ്ട് തന്നെ പൂര്‍ണ മനസോടോയാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ മാത്രമാണ് ഇത്തരം അഭിനയസാധ്യതയുള്ള വേഷങ്ങള്‍ ലഭിക്കുന്നതെന്നും മേഘ്ന പറഞ്ഞു. അച്ഛന്റെ ആണ്മക്കള് എന്ന ചിത്രത്തില്‍ ഐപിഎസുകാരന്റെ ഭാര്യയായാണ് അഭിനയിച്ചത്. മീര എന്ന ഈ കഥാപാത്രം തനിക്ക് ഏറെ പ്രശംസ നേടിത്തന്നതായും മേഘ്ന പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല