യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനും ചെല്‍സിക്കും ജയം. അപ്പോള്‍ നിക്കോസിയയെ എതിരില്ലാത്ത മൂന്നു ഗോളിനാണു റയല്‍ തോല്‍പ്പിച്ചത്. ആദ്യമായിട്ടാണു യുവേഫ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ അപ്പോള്‍ എത്തുന്നത്. കരിം ബെന്‍സെമ രണ്ടും കാക്ക ഒരു ഗോളും നേടി. എതിരില്ലാത്ത ഒരു ഗോളിനാണു ചെല്‍സി പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫികയെ തോല്‍പ്പിച്ചത്. എഴുപത്തിയഞ്ചാം മിനിറ്റില്‍ സലോമോണ്‍ കൗവാണു ചെല്‍സിക്കു വേണ്ടി വിജയ ഗോള്‍ നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല