സ്വന്തം ലേഖകന്‍: എല്‍ ക്ലാസിക്കോയില്‍ ബാര്‍സക്കെതിരെ റയലിന് മധുര പ്രതികാരം. നേരത്തെ ബാര്‍സയില്‍ നിന്നേറ്റ തോല്‍വിക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മറുപടി പറഞ്ഞത്. ഇതോടെ ലാ ലീഗയില്‍ തോല്‍വി അറിയാതെയുള്ള ബാഴ്‌സലോണയുടെ മുന്നേറ്റവും റയല്‍ അവസാനിപ്പിച്ചു.
39 കളികളില്‍ തോല്‍വിയറിയാതെ എത്തിയ ബാഴ്‌സയെ അവരുടെ തട്ടകമായ ന്യൂകാമ്പില്‍ ആയിരക്കണക്കിന് വരുന്ന ആരാധകരെ സാക്ഷി നിര്‍ത്തിയായിരുന്നു റയല്‍ അരിഞ്ഞിട്ടത്. സൂപ്പര്‍ താരങ്ങള്‍ വിയര്‍ത്തു കളിച്ച ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 56 മത്തെ മിനിറ്റില്‍ ബാഴ്‌സക്കുവേണ്ടി പെക്‌വെ കോര്‍ണര്‍ ക്വിക്ക് ഗോളാക്കി മാറ്റി.
എന്നാല്‍ ആറ് മിനിറ്റിനുള്ളില്‍ റയല്‍ മാഡ്രിഡ് ബെന്‍സേമയിലൂടെ സമനില പിടിച്ചു. 85 മത്തെ മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മിന്നല്‍ ഗോള്‍ റയലിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. സാന്റിയാഗോ ബെര്‍ണബ്യൂവിലെ എതിരില്ലാത്ത നാലു ഗോള്‍ തോല്‍വിക്കാണ് ഈ വിജയത്തോടെ റയല്‍ പകരം വീട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല