ബാര്‍സലോണയെ സ്വന്തം തട്ടകത്തില്‍ 2-1ന് തോല്‍പിച്ച് സ്പാനിഷ് സൂപ്പര്‍കപ്പ് റയല്‍ മാഡ്രിഡിന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗോണ്‍സാലോ ഹിഗ്വയ്നും റയലിനായി ഗോളുകള്‍ നേടിയപ്പോള്‍, മെസ്സിയുടെ ബൂട്ടില്‍ നിന്നായിരുന്നു ബാര്‍സയുടെ ഏക ഗോള്‍. ഇതൊരു കണക്കൂതീര്‍ക്കല്‍ തന്നെയായിരുന്നു. സീസണില്‍ ആദ്യ കിരീടം ചൂടി ഫുട്ബോളിലെ ശക്തികള്‍ തങ്ങളാണെന്ന് ലോകത്തെ ഒരിക്കല്‍ കൂടി കാട്ടികൊടുത്തു റൊണാള്‍ഡോയും കൂട്ടരും.
ആദ്യ പാദത്തിലെ തോല്‍വിയുടെ ആഘാതത്തില്‍ തിരിച്ചടിക്കാന്‍ ഉറച്ചായിരുന്നു നിര്‍ണായകമായ രണ്ടാം പാദത്തില്‍ റയല്‍ ഇറങ്ങിയത്. എവേ മാച്ചിലെ രണ്ട് ഗോളുകള്‍ നല്‍കിയ മുന്‍തൂക്കം തുടക്കത്തിലെ പ്രകടം. കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ സാന്റിയാഗോ ബര്‍ണ്യൂ ഇളകിമറിഞ്ഞു. 11ാം മിനിറ്റില്‍ പെപ്പെയുടെ ലോങ് പാസ്, ബാര്‍സയുടെ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഹിഗ്വയ്ന്‍ വലയിലാക്കി. ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറുംമുന്‍പെ 19ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ മുന്നേറ്റം. രണ്ട് ഗോളിന് റയല്‍ മുന്നില്‍.
ആദ്യ പകുതിയുടെ അവസാനം 45ാം മിനിറ്റില്‍ തന്നെ ബാര്‍സ തിരിച്ചടിച്ചു. സൂപ്പര്‍ താരം മെസ്സിയുടെ ഫ്രീകിക്ക്. അതോടെ രണ്ടാം പകുതി ഉണര്‍ന്നു. ഒരൊറ്റ ഗോള്‍ കൂടി മടക്കാന്‍ ഉറച്ചായിരുന്നു ബാര്‍സ. എന്നാല്‍ ആര്‍ത്തിരമ്പിയ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല ക്രിസ്റ്റിയും കൂട്ടരും. ലാലിഗയില്‍ തുടക്കത്തില്‍ നേരിട്ട തിരിച്ചടിക്ക് കിരീടം നേട്ടത്തോടെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല