1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2011


കൈയ്യില്‍ പൈസയില്ലെങ്കില്‍ ആര്‍ക്കാണ് ഉറക്കം വരുക. നമ്മുടെ വീടുകളില്‍ പണമില്ലാത്ത സമയത്ത് അപ്പനും അമ്മയും ഉറങ്ങാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ടാകും. എന്തിന് എത്രയോ തവണ കൈയ്യില്‍ പൈസയില്ലാതെ നമ്മള്‍ വേറുതെ കുത്തിയിരുന്നിട്ടുണ്ടാകും. എന്നാല്‍ ഒരു രാജ്യത്തെ പകുതിയിലധികം പേരും അങ്ങനെ ഉറങ്ങാതെ ഇരിക്കുകയെന്ന് പറ!ഞ്ഞാല്‍ എന്താ അവസ്ഥ. അതാണ് ഇവിടെ പറയാന്‍ പോകുന്നത്.

കടുത്ത സാമ്പത്തികമാന്ദ്യം ബ്രിട്ടീഷുകാരെ ഉറക്കമില്ലാത്തവരാക്കി മാറ്റി. കേട്ടിട്ട് ഞെട്ടലുണ്ടായെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ല. സംഗതി സത്യമാണ്. ബ്രിട്ടീഷുകാരില്‍ പകുതിപ്പേര്‍ക്കും ഇപ്പോള്‍ ഉറക്കമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കൈയ്യില്‍ പൈസ ഇല്ലാത്തത് മാത്രമാണ് ഉറക്കമില്ലായ്മക്ക് കാരണം എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. എന്തായാലും 51.3% പേര്‍ക്കും ഉറക്കമില്ല എന്നതാണ് വാസ്തവം.

അതേസമയം ഗുരുതരമായ മറ്റൊരു കാര്യം എന്താണെന്ന് വെച്ചാല്‍ ഈ ഉറക്കമില്ലായ്മ ഏറ്റവും കൂടുതല്‍ പ്രശ്‌നമാകുന്നത് ബ്രിട്ടണിലെ സ്ത്രീകള്‍ക്കാണ്. ഏതാണ്ട് 75% സ്ത്രീകള്‍ക്ക് ഉറക്കമില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇവരെ വെച്ചുനോക്കുമ്പോള്‍ 25% പുരുഷന്മാര്‍ക്ക് മാത്രമാണ് ഉറക്കമില്ലാത്തത്. പൈസ ഇല്ലാത്തതിന്റെ വിഷമത്തില്‍ ഉറങ്ങാതിരുന്ന് ഉറങ്ങാതിരുന്ന് അവസാനം പൈസ എത്ര വന്നാലും ഉറക്കം വരാത്ത മട്ടില്‍ പ്രശ്‌നമാകും എന്നാണ് പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

ബ്രിട്ടീഷുകാരുടെ ഉറക്കത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നതെന്ന് പഠനം നടത്തിയ സംഘം വെളിപ്പെടുത്തി. ഉറക്കമില്ലാത്ത അവസ്ഥ രാത്രികളെ മാത്രമല്ല പകലുകളെയും ബാധിക്കുമെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ ഉത്പാദനത്തെയും ജീവിതനിലവാരത്തേയും വരെ സ്വാധീനിക്കുന്ന ഒന്നാണ് ജനങ്ങളുടെ ഉറക്കമില്ലായ്മയെന്നാണ് പ്രധാനമായുള്ള നിരീക്ഷണം.

11,129 ബ്രിട്ടീഷുകാരില്‍ നടത്തിയ പഠനങ്ങളാണ് ഉറക്കത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് കാരണം. പലരും പല കാരണങ്ങളാണ് ഉറക്കം ഇല്ലാത്തതിന് പറഞ്ഞത്. ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്ന് പറഞ്ഞവരും ഏകാഗ്രത ഇല്ലെന്ന് പറഞ്ഞവരും ജോലി നന്നായി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞവരും ധാരാളമാണ്. എന്നാല്‍ ഇതിന്റേയെല്ലാത്തിന്റെയും പിന്നില്‍ സാമ്പത്തികപ്രശ്‌നങ്ങളാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.