1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2017

സ്വന്തം ലേഖകന്‍: ജസ്റ്റിന്‍ ബീബര്‍ രാത്രിക്കുരാത്രി ഇന്ത്യ വിട്ടു, കാരണം കണ്‍സേര്‍ട്ടിലെ ലിപ് സിങ്ക് വിവാദമോ മോശം പ്രതികരണമോ അല്ല, പിന്നെ? സംഗീത പരിപാടിക്ക് ശേഷം നിശ്ചയിച്ചിരുന്ന താജ് സന്ദര്‍ശനവും ബോളിവുഡ് താരങ്ങളള്‍ക്കൊപ്പമുള്ള പാര്‍ട്ടിയും റദ്ദാക്കി പോപ്പ് താരം രാജകുമാരന്‍ രാജ്യം വിടാന്‍ പല കാരണങ്ങള്‍ പ്രചരിച്ചിരുന്നു. പരിപാടിയ്ക്കു ലഭിച്ച ശരാശരി പ്രതികരണമോ, ലിപ് സിങ്കിങ്ങ് വിവാദങ്ങളോ ആകാം ബീബര്‍ ആരോടും പറയാതെ ഇന്ത്യ വിടാന്‍ കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ചൂട് സഹിക്കാന്‍ കഴിയാതെയാണ് താരം തന്റെ പദ്ധതികളെല്ലാം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പറന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചൂടു സഹിക്കാനാവാത്ത ബീബര്‍ ഷര്‍ട്ടൂരി പിടിച്ചാണ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത് എന്നാണ് വാര്‍ത്ത. പര്‍പ്പസ് ടൂര്‍ എന്ന പരിപാടിയ്ക്കിടയിലും ചൂട് വില്ലനായി എത്തിയിരുന്നു എന്നാണ് ബീബറിന്റെ അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. കൈകള്‍ വിയര്‍ത്തതിനാല്‍ ഗിറ്റാറിന്റെ ശ്രുതി പലയിടങ്ങളിലും തെറ്റി പോയെന്നും അവര്‍ അറിയിച്ചു.

മുംബൈയിലെ ആഢംബര ഹോട്ടലില്‍ മൂന്ന് നിലകള്‍ നവീകരിച്ച് വീടിന് സമാനമാക്കിയാണ് ബീബര്‍ താമസിക്കാന്‍ തയ്യാറായത്. സഞ്ചരിക്കാനായി റോള്‍സ് റോയ്‌സ് കാറും തന്റെ സംഘത്തിലുള്ളവര്‍ക്ക് പത്തോളം ആഢംബര സെഡാന്‍ കാറുകളുമായിരുന്നു ആവശ്യം.ബീബറിന്റെ കടുത്ത ആരാധകരായ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ പരിപാടിയെ വാനോളം പുകഴ്ത്തിയപ്പോള്‍, സോനാലി ബാന്ദ്രെ, ബിപാഷ ബസു പോലുള്ള ബോളിവുഡ് താരങ്ങളില്‍ പലരും പകുതിക്ക് ഇറങ്ങി പോരുകയാണുണ്ടായത്.

മോശം പ്രതികരണത്തിനു പിന്നാലെ ലിപ് സിങ്കിങ്ങ് വിവാദവും പരിപാടിക്ക് മങ്ങലേല്‍പ്പിച്ചു. 20 ഓളം പാട്ടുകള്‍ പാടാമെന്നേറ്റ് തുടങ്ങിയ പരിപാടിയില്‍ ബീബര്‍ നാലെണ്ണം മാത്രമേ പാടിയുള്ളൂ എന്നായിരുന്നു ആരാധകരുടെ മറ്റൊരു ആരോപണം. മൈക്കിള്‍ ജാക്‌സണിന്റേത് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീത പരിപാടിയായരുന്നു ബീബറിന്റേതെങ്കിലും സമ്മിശ്ര പ്രതികരണം മാത്രമാണ് പരിപാടിക്ക് ലഭിച്ചത്. വൈറ്റ് ഫോക്‌സ് കമ്പനി സംഘടിപ്പിച്ച പരിപാടിയില്‍ കനത്ത സുരക്ഷയായിരുന്നു ബീബറിന് നല്‍കിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.