സ്വന്തം അശ്രദ്ധകൊണ്ട് കാറ് എവിടെയെങ്കിലും കൊണ്ടിടിച്ചാല്‍ കാശ് പോകുന്ന വഴിയറിയില്ല. ഇന്‍ഷ്വറന്‍സ് കമ്പനികളും, ഗാരേജ് ഉടമകളും, കാര്‍ വാടകയ്ക്ക് നല്‍കുന്നവരും ഒക്കെ ചേര്‍ന്ന് കൈയ്യിലെ കാശ് പിഴിഞ്ഞെടുക്കും. ഇന്‍ഷ്വറന്‍സ് കമ്പനികളും വര്‍ക്്‌ഷോപ്പ് ഉടമകളും, കാര്‍ വാടകക്ക് നല്‍കുന്നവരും തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ട് വാഹന ഉടമകള്‍ക്ക് വര്‍ഷം ലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്.പലര്‍ക്കും താങ്ങാനാവാത്ത പ്രീമിയമാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഇത്തരത്തില്‍ കൂടുതലായി ഈടാക്കുന്നത്.
അപകടത്തില്‍ കാറ് തകരുകയും ഡ്രൈവര്‍ക്ക് മറ്റൊരു കാറ് ആവശ്യമായി വരികയും ചെയ്യുന്നത് മുതലാണ് ഇവര്‍ തമ്മിലുളള രഹസ്യധാരണ ആരംഭിക്കുന്നത്. കാര്‍ നന്നാക്കാനായി ഗാരേജില്‍ നല്‍കുന്ന ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അവരുടെ കയ്യില്‍ നിന്നും ഒരു തുക റഫറല്‍ ഫീസായി വാങ്ങുന്നു.സ്വാഭാവികമായും ഈ തുക കൂട്ടിയായിരിക്കും ഗാരേജ് ഉടമ റിപ്പയര്‍ ബില്‍ തയ്യാറാക്കുക.ഈ തുക അധിക പ്രീമിയമായി പ്രതിഫലിക്കുമെന്നതില്‍ സംശയം വേണ്ട.
വാഹനത്തിന്റെ റിപ്പയര്‍ കഴിയുന്നത് വരെ വാഹന ഉടമയ്ക്ക് മറ്റൊരു വാഹനം ആവശ്യമുണ്ടെങ്കില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തന്നെ വാടകയ്ക്ക് കാര്‍ സംഘടിപ്പിച്ച് കൊടുക്കും. എന്നാല്‍ കാര്‍ വാടകയിനത്തില്‍ നല്ലൊരു തുക ഈടാക്കും.ചെറിയ കാറുകള്‍ കസ്റ്റമര്‍ക്ക് നല്‍കിയതിനു ശേഷം ആഡംബര കാറുകളുടെ വാടക ഈടാക്കുന്ന രീതിയും വ്യാപകമാണ്.ഇതിനു പുറമേ കാര്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തില്‍ നിന്നും റഫറല്‍ ഫീസ് വാങ്ങുകയും ചെയ്യും. ഇനി ഒരാഴ്ചത്തേക്കാണ് വണ്ടി വാടകയ്്ക്ക് വേണ്ടതെങ്കിലും മിനിമം രണ്ടാഴ്ചത്തേക്കാകും അവര്‍ നിങ്ങളില്‍ നിന്ന് പണം ഈടാക്കുന്നത്. ഈ തുകയും പിന്നീട് വരുന്ന പ്രീമിയത്തില്‍ നല്ലൊരു ശതമാനം വര്‍ദ്ധനവിന് കാരണമാകും.
ഓഫീസ് ഓഫ് ഫെയര്‍ട്രേഡിങ്ങ് നടത്തിയ അന്വേഷണത്തിലാണ് ഇന്‍ഷ്വറന്‍സ് കമ്പനികളും ഗാരേജ് ഉടമകളും തമ്മിലുളള രഹസ്യധാരണ പുറത്ത് വന്നത്. ഇത്തരത്തിലുളള ധാരണകള്‍ കാരണം വര്‍ഷം തോറും 225 മില്യണ്‍ പൗണ്ടാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അധിക പ്രീമിയമായി വാഹനഉടമകളോട് ഈടാക്കുന്നത്.ഇന്‍ഷുറന്‍സ് കമ്പനികളുടെ അമിത ലാഭത്തിനായി കുറുക്കുവഴികള്‍ തേടുകയും അധികഭാരം പോളിസി ഉടമയെ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതിനെതിരെ കോമ്പറ്റീഷന്‍ കമ്മീഷനോട് പ്രസ്തുത സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല