1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2011

ഭാരം കൂടാനുള്ള കാരണങ്ങളൊക്കെ നമുക്ക് എല്ലാവര്‍ക്കുമറിയാം. നല്ല ആഹാരം കഴിച്ചാല്‍ വണ്ണം വെയ്ക്കുമെന്നും അത് അങ്ങനെതന്നെ നിലനില്‍ക്കുമെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എന്തുകൊണ്ടാണ് നിങ്ങളുടെ ഭാരം അങ്ങനെ തന്നെ നില്‍ക്കുന്നതെന്ന് എത്രപേര്‍ ചിന്തിച്ചിട്ടോ? അതാണ് ഇവിടെ പറയാന്‍ പോകുന്നത്.

വ്യായാമമില്ലെങ്കിലും തടി കുറയുന്നില്ല
സാധാരണ ഗതിയില്‍ വ്യായാമം ചെയ്യുവര്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ നമ്മള്‍ ചീര്‍ത്ത് വീര്‍ത്ത് വല്ലാതെയാകേണ്ടതാണ്. എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കുന്നില്ല. അതാണ് പ്രധാന കാരണം. എന്നാല്‍ വേറുതെ ഇരിക്കുമ്പോഴും മൂന്നിരട്ടി വേഗത്തില്‍ നിങ്ങള്‍ ജോലി ചെയ്യുന്നുണ്ടാകും. നിങ്ങളുടെ ശരീരം കാര്യമായി ജോലി ചെയ്യുന്നുണ്ടാകാം. അതുകൊണ്ടുതന്നെ ശരീരത്തിന് അധ്വാനം ഉണ്ടാകുന്നുണ്ടെന്നര്‍ത്ഥം. ഒരുപാട് കലോറി ഊര്‍ജ്ജം സംഭരിക്കപ്പെടുന്നുണ്ട് നിങ്ങളുടെ ശരീരത്തില്‍. അതാണ് പ്രധാനപ്പെട്ട കാര്യം.

ഉറങ്ങുന്നില്ല
തടി കുറക്കാനും കൂട്ടാനുമെല്ലാം നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യും. കൂട്ടത്തില്‍ ഉറങ്ങാതെയുമിരിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിന്റെ ഭാരം കുറയില്ല എന്നതാണ് സത്യം. ഉറങ്ങാതിരുന്നാല്‍ നിങ്ങള്‍ക്ക് തടി കുറയുമെന്ന വിശ്വാസമൊന്നും വേണ്ട എന്നും പറയുന്നുണ്ട്. ഉറങ്ങാതിരുന്നാല്‍ നിങ്ങളുടെ മനഃപ്രയാസം കൂടുകയും നിങ്ങളുടെ ശരീരഭാരം കൂടുന്നതിന് കാരണമാകുകയും ചെയ്യും.

മധുരവെള്ളം കൂടുതല്‍ കുടിച്ചാലും പ്രശ്നമാണ്
മധുരമുള്ള വെള്ളം കൂടുതല്‍ കുടിക്കുന്നത് പ്രശ്നമാകുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. അത് നിങ്ങളുടെ വണ്ണം കൂടുന്നതിന് കാരണമാകും. കുറഞ്ഞപക്ഷം കുറയാതെ ഇരിക്കുന്നതിനെങ്കിലും കാരണമാകുമെന്നാണ് വിദഗ്ദരുടെ സാക്ഷ്യം. മദ്യപിക്കുന്നതും വണ്ണവുമായി നല്ല ബന്ധമാണുള്ളത്. നിങ്ങള്‍ മദ്യം കൂടുതല്‍ കഴിച്ചാല്‍ കൂടുതല്‍ പ്രശ്നമാകും. മദ്യത്തില്‍ മധുരത്തിന്റെ ചേരുവകകള്‍ വളരെ കൂടുതലാണ്. അതുതന്നെയാണ് പ്രശ്നം.

ഭക്ഷണം കുറവാണോ…? അല്ല
തടി കുറയ്ക്കാന്‍ ആളുകള്‍ ചെയ്യുന്ന പ്രധാന പരിപാടി ഭക്ഷണം കുറയ്ക്കുക എന്നതാണ്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല സംഭവിക്കുന്നത്. നിങ്ങള്‍ ഭക്ഷണം കുറച്ചെന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഭക്ഷണം കുറയുന്നില്ല. സാധാരണ കഴിക്കുന്നതുപോലെതന്നെയാണ് ഭക്ഷണം കുറച്ചശേഷവും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതായത് മൂന്നുനേരം ചോറ് കഴിച്ചിരുന്നയാള്‍ ചോറിന്റെ അളവ് കുറയ്ക്കുന്നു എന്നല്ലാതെ കഴിക്കാതിരിക്കുന്നില്ലല്ലോ? അങ്ങനെ വരുമ്പോള്‍ സാധാരണപോലെതന്നെയാണ് ഇപ്പോഴും ഭക്ഷണം കഴിക്കുന്നത് എന്നുവരുന്നു.

ഭക്ഷണം കുറ‍ഞ്ഞാലും പ്രശ്നമാണ്
ഭക്ഷണം തീരെയങ്ങ് കുറച്ച് തടി നിയന്ത്രിക്കാമെന്ന് വെച്ചാല്‍ മണ്ടത്തരം എന്നേ പറയാനുള്ളു. കാരണം അങ്ങനെ സംഭവിക്കില്ല. നിങ്ങളുടെ ശരീരം ഭക്ഷണമില്ലാത്ത അവസ്ഥയെ കൈകാര്യം ചെയ്യാന്‍ തുടങ്ങും. ഭക്ഷണമില്ലാത്ത അവസ്ഥയെ കൈകാര്യം ചെയ്യാനുള്ള ഹോര്‍മോണുകളും മറ്റും ഉണ്ടാക്കും. അതോടെ കാര്യങ്ങള്‍ കൈവിട്ടുപോകും. തടി കൂടാന്‍ സാധ്യതയില്ലെങ്കിലും കുറയില്ല എന്നുറപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.