മൊബൈല്‍ ഫോണ്‍ കൈയില്‍ കിട്ടിയാല്‍ ചിലര്‍ സ്വാര്‍ത്ഥരാകും. കൂടെ നടക്കുന്നവരും ഇരിക്കുന്നവരുമൊന്നും അവരുടെ കണ്ണില്‍പ്പെടില്ല. സദാ സമയവും ഫോണിലെ സ്ക്രീനില്‍ മുഴുകിയിരിക്കുമ്പോള്‍ ചുറ്റും സംഭവിക്കുന്നതൊന്നും അവര്‍ അറിഞ്ഞെന്ന് വരില്ല. ഇത്തരക്കാര്‍ക്ക് ഒരു പണികൊടുക്കാനാണ് ലോസ് ഏഞ്ചലസിലെ റസ്റ്റോറന്റ് അധികൃതരുടെ തീരുമാനം.
സെല്‍ ഫോണ്‍ ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് അഞ്ച് ശതമാനം ഡിസ്കൌണ്ട് നല്‍കാനാണ് ഇവാ റസ്റ്റോറന്റ് അധികൃതരുടെ തീരുമാനം. റസ്റ്റോറന്റില്‍ ചിലര്‍ സദാ സെല്‍ഫോണില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് ഉപദ്രവം സൃഷ്ടിക്കാറുണ്ട്. ടെക്നോളജിക്ക് പിറകെ പോകുന്നതിന് പകരം, റസ്റ്റോറന്റില്‍ എത്തുന്നവര്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നത് നല്ലതല്ലേ എന്നും അധികൃതര്‍ അഭിപ്രായപ്പെടുന്നു.
തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം മാനിച്ച് ഫോണ്‍ അല്പനേരത്തേക്ക് മാറ്റിവയ്ക്കാന്‍ നിരവധി പേര്‍ തയ്യാറാകുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല