സ്റ്റെപ്പിംങ്ങ് ഹില്‍ ആശുപത്രിയിലെ രോഗികളുടെ മരണവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന നേഴ്സ് റെബേക്ക ലെയ്സ്റ്റണ്‍ ആദ്യമായി പുറത്തിറങ്ങി. രോഗികള്‍ക്ക് കൊടുത്തിരുന്ന ഉപ്പുവെള്ളത്തില്‍ ഇന്‍സുലിന്‍ കലര്‍ത്തിയാണ് ഇവര്‍ അഞ്ചു പേരെ കൊന്നതെന്നാണ് പോലീസ് കണ്ടെത്തിയത്. ജൂണ്‍ ഇരുപത്തിമൂന്നിന് മാഞ്ചസ്റ്റര്‍ കോടതി ഇവരെ ജയിലടയ്ക്കുകയായിരുന്നു. അഞ്ചു പേരെ കൊന്ന കുറ്റത്തിനും ആശുപത്രിയില്‍നിന്ന് മരുന്നുകള്‍ മോഷ്ടിച്ച കുറ്റത്തിനുമാണ് ഇവരെ അറസ്റ്റുചെയ്തിരുന്നത്.
ജൂണിനുശേഷം പുറംലോകത്ത് പ്രത്യക്ഷപ്പെടാതിരുന്ന റെബേക്ക ലെയ്സ്റ്റണ്‍ കഴിഞ്ഞ ദിവസമാണ് പൊതുജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇവര്‍ക്കെതിരെയുള്ള കേസ് കഴിഞ്ഞ ദിവസം നാടകീയമായി പിന്‍വലിച്ചിരുന്നു. അതിനുശേഷവും ഇവരെ പുറംലോകത്ത് കണ്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മാതാപിതാക്കളും പ്രതിശ്രുതവരനുമൊപ്പമാണ് റെബേക്ക് പുറത്തിറങ്ങിയത്.
ബ്രിട്ടണില്‍ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്ന സ്റ്റെപ്പിംങ്ങ് ഹില്‍ ആശുപത്രിയില്‍ നടന്ന ദുരൂഹമരണങ്ങള്‍. പ്രായമുള്ള അഞ്ചു പേരാണ് റെബേക്കയുടെ ക്രൂരതയ്ക്ക് വിധേയരായി കൊല്ലപ്പെട്ടത്. അതിനെത്തുടര്‍ന്ന് അറസ്റ്റിലായ ഇവരെ എന്തുകാരണംകൊണ്ടാണ് വിട്ടയച്ചതെന്ന കാര്യം അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴും റെബേക്കയ്ക്ക് ജോലി ചെയ്യാനുള്ള അവകാശം നിഷേധിച്ചിരിക്കുകയാണ്. അത് ഉടനെ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെബേക്കയുടെ സോളിസിറ്റര്‍ കാള്‍ റിച്ച്മോണ്ട് പറഞ്ഞു. എന്നാല്‍ ഇപ്പോഴും റെബേക്കയെ കുറ്റവാളിയായിട്ടാണ് ജനം കാണുന്നത്. ആ തെറ്റിദ്ധാരണ മാറ്റിയശേഷം ജോലിയില്‍ പ്രവേശിക്കണമെന്നാണ് കരുതുന്നതെന്ന് കാള്‍ റിച്ച്മോണ്ട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല